ന്യൂദല്‍ഹി: ബിജെപി പ്രവര്‍ത്തകരുടെ ലക്ഷ്യം ഏക ഭാരതം ശക്ത ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സ്ഥാപക ദിനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാണ്. ആഗോള തലത്തില്‍ ഭാരതത്തെ മുന്നിലെത്തിക്കുക എന്നതായിരിക്കണം ഓരോ പ്രവര്‍ത്തകരുടേയും ലക്ഷ്യം. കയറ്റുമതിയില്‍ 400 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് നാം സ്കന്ദമാതാവിനെ ആരാധിക്കുന്നു. ദേവി താമര സിംഹാസനത്തില്‍ രണ്ട് കൈകളിലും താമരപ്പൂക്കള്‍ പിടിച്ചിരിക്കുന്നതും നാം കണ്ടു. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തില്‍ ദേവിയുടെ അനുഗ്രഹങ്ങള്‍ ഓരോ പൗരനും ബിജെപി പ്രവര്‍ത്തകനും തുടര്‍ന്നും ലഭിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’വെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് വളരെ മികച്ച വളര്‍ച്ചയാണ് ബിജെപി കാഴ്ച്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ മികച്ച വിജയം കാഴ്ച്ചവെയ്ക്കാന്‍ ബിജെപിയ്ക്കായി. ലോക്സഭയിലും രാജ്യസഭയിലും ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷിയായി ബിജെപി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യതാത്പര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. മികച്ച വാക്സിനേഷന് യജ്ഞം നടത്താന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും പ്രീണന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ സ്ഥാപക ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്നു എന്നുള്ളതാണ് അതില്‍ പ്രധാനപ്പെട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
യാതൊരു ഭയവും സമ്മര്‍ദ്ദവുമില്ലാതെ തങ്ങളുടെ താല്പര്യങ്ങള്ക്ക് വേണ്ടി ഉറച്ചുനില്‍ക്കുന്ന ഒരു ഇന്ത്യയാണ് ഇന്ന് ലോകത്തിന് മുന്നില്‍ ഉള്ളത്. ലോകം മുഴുവന്‍ രണ്ട് എതിരാളികളായി വിഭജിക്കുമ്പോള്‍, മനുഷ്യത്വത്തെക്കുറിച്ച് ഉറച്ചു സംസാരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രമായാണ് ഇന്ത്യയെ കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: