കണ്ണൂര്‍: സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിലും വിവാദമായ പതാക ഗാനം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടന സമ്മേളനത്തില്‍ കൊടി ഉയര്‍ത്തിയപ്പേഴായിരുന്നു പശ്ചാത്തല സംഗീതമായി നമോ നമസ്‌തെ വിജയപതാകെ എന്ന പതാകാ ഗാനം വീണ്ടും ഉയര്‍ന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിലും എറണാകുളം കോപ്പിയടി എന്ന് ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങിയ ഈ ഗാനം ആലാപിച്ചിരുന്നു.
വിപ്ലവ ഗാനം ഒഴിവാക്കി ഹൈന്ദവ ഭക്തിഗാന ശൈലിയിലുള്ള പതാക ഗാനം പാര്‍ട്ടി വേദികളില്‍ സജീവമായി ഉപയോഗിക്കുന്നതിനെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇവയൊന്നും കൂസാക്കാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ സിപിഎം വീണ്ടും ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായ പിണറായി വിജയനാണ് ഉദ്ഘാന പ്രസംഗം നടത്തിയത്. എഴുതി തയ്യാറാക്കിയ ഇംഗ്ലീഷ് പ്രസംഗം പിണറായി വായിക്കുകയായിരുന്നു,
സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് നാലിന് പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ വിവാദമായ രാഷ്‌ട്രീയ പ്രമേയം അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: