Categories: Samskriti

കായ്കളായ് വിളയുന്ന കമണ്ഡലു

കേരളത്തില്‍ വളരെ അപൂര്‍വമായി കണ്ടുവരുന്നവയാണ് കമണ്ഡലു മരങ്ങള്‍. 40 അടി വരെ പൊക്കത്തില്‍ വളരുന്ന സപുഷ്പിയായ ഈ വൃക്ഷം ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലാണ് കൂടുതലായും വളരുന്നത്.

Published by

ഷിമാരുടെ കഥകളില്‍ നമ്മള്‍ കേട്ടു പരിചയിച്ച വാക്കാണ് കമണ്ഡലു. തീര്‍ത്ഥമെടുക്കാന്‍ അവര്‍ ഉപയോഗിച്ചിരുന്ന പാത്രം. കമണ്ഡലു മരത്തിന്റെ കായ്കളുടെ ഉള്‍വശം തുരന്ന് അതിന്റെ മാംസളമായ ഭാഗം കളഞ്ഞ് കട്ടിയുള്ള പുറന്തോട് പാത്രം പോലെ ഒരുക്കിയെടുത്താണ് കമണ്ഡലു നിര്‍മ്മിച്ചിരുന്നത്. ഇതിലെടുക്കുന്ന വെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. നാളികേരത്തിന്റെ വലിപ്പത്തിലുള്ള ഈ കായകളുടെ പുറന്തോടിന് നല്ല കട്ടിയുണ്ട്. കരകൗശല വസ്തുക്കളും സംഗീതോപകരണങ്ങളും ഉണ്ടാക്കാനാണ് ഇപ്പോള്‍ ഈ കായ്കള്‍ ഉപയോഗിച്ചു വരുന്നത്. ഇവ കൊണ്ടുള്ള പാത്രങ്ങളും വിപണിയില്‍ സുലഭം. തമിഴില്‍ ഇത് തിരുവോട്ടുകായ് എന്നറിയപ്പെടുന്നു.

കേരളത്തില്‍ വളരെ അപൂര്‍വമായി കണ്ടുവരുന്നവയാണ് കമണ്ഡലു മരങ്ങള്‍. 40 അടി വരെ പൊക്കത്തില്‍ വളരുന്ന സപുഷ്പിയായ ഈ വൃക്ഷം ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലാണ് കൂടുതലായും വളരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: treefruit