ന്യൂദല്‍ഹി: ആറാം വാര്‍ഷികമാഘോഷിക്കുന്ന സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യാ പദ്ധതി പ്രകാരം 1.33 ലക്ഷത്തിലേറെ സംരംഭകര്‍ക്കായി 30,160 കോടി രൂപയാണ് വായ്പ്പ നല്‍കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. ആറ് വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം വനിതാ പ്രൊമോട്ടര്‍മാര്‍ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കാന്‍ തുടങ്ങിയ പദ്ധതിയാണിത്. അവരുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഉത്പാദന-സേവന-വ്യാപാര മേഖലകളിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അവരെ സഹായിക്കുക എന്നിവയാണ് സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയുടെ ലക്ഷ്യം. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ ഓരോ ശാഖയിലും കുറഞ്ഞത് ഒരു പട്ടികജാതിക്കാരന്/പട്ടികവര്ഗക്കാരന്അല്ലെങ്കില് ഒരു വനിതയ്ക്ക് 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള വായ്പ ലഭ്യമാക്കും, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: