ന്യൂദല്‍ഹി: ലോകാരോഗ്യ ദിനത്തിന് ആയുഷ് മന്ത്രാലയം ചെങ്കോട്ടയില്‍ യോഗ പ്രദര്‍ശനം നടത്തുന്നു. അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് 75 ദിവസങ്ങള്‍ മുന്നോടിയായി, ലോകാരോഗ്യ ദിനം കൂടിയായ 2022 ഏപ്രില്‍ ഏഴിന് രാവിലെ 6.30 മുതല്‍ 8.00 വരെ ചെങ്കോട്ടയില്‍ പൊതുവായ യോഗ രീതികളുടെ പ്രദര്‍ശനത്തിനായി ബൃഹത്ത് പരിപാടി സംഘടിപ്പിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പരിപാടിയുടെ മുഖ്യാതിഥിയായിരിക്കും. നിരവധി കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ദല്‍ഹിയിലുള്ള വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, പ്രമുഖ കായിക താരങ്ങള്‍, യോഗ ഗുരുക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. എട്ടാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്ഡൗണ്‍ പരിപാടി, 100 സ്ഥലങ്ങളില്‍/നഗരങ്ങളില്‍ യോഗയെ പ്രോത്സാഹിപ്പിക്കുന്ന 100 സംഘടനകളുടെ സഹായത്തോടെ നടത്തുന്നതു സംബന്ധിച്ച് മന്ത്രാലയം ചര്‍ച്ച ചെയ്തിരുന്നു.
ആയുഷ് മന്ത്രാലയമാണ് അന്താരാഷ്‌ട്ര യോഗാ ദിനം ആചരിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. ആസാദി കാ അമൃത് മഹോത്സവ് ഈ വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍, രാജ്യത്തെ 75 പ്രത്യേക കേന്ദ്രങ്ങളില്‍ എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: