തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതര പ്രതിസന്ധിയെ നേരിടുകയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാവും. സംസ്ഥാന സര്‍ക്കാരിന് വലിയ നികുതി വരുമാനമില്ല. അതിനാല്‍, കേന്ദ്രം പണം തരാതിരുന്നാല്‍ അടുത്ത വര്‍ഷം നമുക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൊടുക്കാന്‍ പോലും സാധിക്കില്ലെന്നും മന്ത്രി. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച കെ റെയില്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി
അതേസമയം കെ.എസ്.ആര്‍.ടി.സി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മന്ത്രി ആന്റണി രാജുവും വെളിപ്പെടുത്തി. ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കെ.എസ്.ആര്‍.ടി.സി പോകുന്നത്. 40 കോടിയോളം രൂപയുടെ അധിക ചിലവാണ് കെ.എസ്.ആര്‍.ടി.ക്ക് വരുന്നത്. ഇങ്ങനെ വരുമ്പോള്‍ ചിലവ് കുറയ്‌ക്കാനുള്ള മാര്‍ഗം കണ്ടത്തേണ്ടി വരുമെന്നും മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: