മോസ്കോ: വീണ്ടും റഷ്യയുടെ സൗഹൃദലിസ്റ്റില്‍ ഇന്ത്യ തന്നെ മുന്നില്‍. വിദേശ യാത്രകള്‍ക്കൊരുങ്ങുമ്പോള്‍ ഇന്ത്യയെ തെരഞ്ഞെടുക്കാന്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദേശം. യുഎഇയിലും പോകുന്നതില്‍ വിരോധമില്ല.
റഷ്യയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ചെയര്മാന് നടാലിയ കോസ്റ്റെങ്കോയുടെതാണ് ഈ ഉപദേശം. അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര അങ്ങേയറ്റം അപകടകരമാണെന്നും കഴിയുന്നതും ഒവിവാക്കാനും ഉപദേശമുണ്ട്. വിദേശങ്ങളില്‍ കഴിയുന്ന റഷ്യക്കാരോട് യാറോപ്യന്‍ രാജ്യങ്ങള്‍ സുരക്ഷിതമല്ലെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു.
എന്നാല്‍ ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി, ഇസ്രയേല്‍, യുഎഇ മുതലായ രാഷ്ട്രങ്ങള്‍ സുരക്ഷിതമാണ്. മോസ്കോയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനോടുള്ള പ്രതികരണമെന്ന നിലയില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെ സൗഹൃദപ്പട്ടികയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഉത്തരവ് പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളിലേക്കുള്ള വിസ കരാറും റദ്ദാക്കിയതായും പുടിന്റെ ഉത്തരവില്‍ പറയുന്നു. അതുപോലെ നോര്‍വേ, സ്വിറ്റ്സര്‍ലാന്റ്, ഡെന്മാര്ക്ക്, ലീറ്റെന്സ്റ്റീന്, ഐസ്ലാന്റ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ലളിത വിസ പദ്ധതിയും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: