തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കില്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്നു കേരളത്തിനു കിട്ടാനുള്ളത് കിട്ടുന്നില്ല. ജൂലൈ മുതല്‍ ജിഎസ്ടി നഷ്ടപരിഹാരമില്ല. ധനസഹായവും വെട്ടിക്കുറച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ധന നികുതി കുറയ്‌ക്കില്ലായെന്ന് ബാലഗോപാല്‍ പറഞ്ഞു.
പെട്രോളിനും ഡീസലിനും നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും അതു സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഒരു ലീറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിനു കിട്ടുന്ന നികുതി 26.34 രൂപയാണ്. കേന്ദ്രത്തിന് 27.90 രൂപയും കിട്ടുന്നു. സാമ്പത്തിക വര്‍ഷം 17,000 കോടിയാണു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിനു കുറയുന്നത്. ഇതിന്റെ പ്രത്യാഘാതം എങ്ങനെ തരണം ചെയ്യണമെന്ന് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ആകെ ചെലവ് ഇത്തവണ നാല് ശതമാനവും കേരളത്തിന്റേത് 18 ശതമാനവുമാണ്. ഈ മാര്‍ച്ചില്‍ മാത്രം 22,000 കോടി രൂപ കേരളം ചെലവിട്ടു. ഇതു റെക്കോര്‍ഡാണ്. ഈ പണമൊക്കെ ജനങ്ങളുടെ കൈകളിലാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: