ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സുനിയുടെ ആവശ്യം.
കേസിന്റെ വിചാരണ നീണ്ടു പോവുകയാണെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും ചൂണ്ടികാണിച്ചായിരുന്നു വിജീഷും ജാമ്യം തേടിയത്. ഈ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പള്‍സര്‍ സുനിക്കൊപ്പം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തയാളാണ് വിജീഷ്. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നിലവില്‍ തനിക്ക് പുറമെ ഒമ്പതാം പ്രതി മാത്രമാണ് ജയിലിലുള്ളത്. എന്നാല്‍ മറ്റൊരു കേസിലാണ് ഒമ്പതാം പ്രതി ജയിലില്‍ കഴിയുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുനി വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരായ ശ്രീറാം പറക്കാട്, സതീഷ് മോഹനന് എന്നിവരാണ് പള്‍സര്‍ സുനിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: