തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രം വിലകൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കമെന്നാണ് പറയുന്നത്. സംസ്ഥാനത്തിന് നല്‍കേണ്ട പണം കേന്ദ്രം തരുന്നില്ല. നികുതി കുറച്ചാല്‍ 17000 കോടിയുടെ കുറവുണ്ടാകും. അതിനാല്‍ ഇപ്പോഴുള്ള വരുമാനം ഒഴിവാക്കാന്‍ കഴിയില്ല അദ്ദേഹം പറഞ്ഞു.
നേരത്തേ കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളവും കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാനം അത് തള്ളിയിരുന്നു. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നാണ് ധനമന്ത്രി അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, കേരളം ഒഴികെ ബാക്കി സംസ്ഥാനങ്ങള്‍ കേന്ദ്രം വിലകുറച്ചതിനു പിന്നാലെ വലിയ തോതില്‍ ഇന്ധന വില കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: