മെല്‍ബണ്‍: ഇസ്ലാം മതത്തിനെതിരെ വിമര്‍ശനവുമായി മുന്‍ മതപ്രഭാഷകനും ഐസ് അനുകൂലിയുമായിരുന്ന മൂസ സെറന്റോണിയോ. കഴിഞ്ഞ 17 വര്‍ഷമായി താന്‍ തികച്ചും തെറ്റായിരുന്നു. ജയിലില്‍ കഴിയുമ്പോഴാണ് ശരിക്കും ഖുര്‍ആന്‍ വായിച്ചത്. അതിലെ കാര്യങ്ങളെല്ലാം കോപ്പിയടിയാണെന്നും മനസിലായതായും ഖുര്‍ആന്‍ സ്വയം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകായണെന്നും മൂസ വെളിപ്പെടുത്തി.
നിരവധി യുവാക്കളുടെ ഭാവിയാണ് താന്‍ തകര്‍ത്തതെന്നും മൂസ സെറന്റോണിയോ പറഞ്ഞു. ഖുര്‍ആന്‍ ദൈവിക പ്രചോദനമല്ലെന്നും സാങ്കല്‍പ്പിക വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മെല്‍ബണിലെ പോര്‍ട്ട് ഫിലിപ്പ് ജയിലില്‍ നിന്ന് അയച്ച കത്തിലാണ് മൂസ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഐറിഷ് കത്തോലിക്ക കുടുംബത്തില്‍ ജനിച്ച മൂസ 17ാം വയസ്സില്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. റോബര്‍ട്ട് സെറന്റോണിയോ എന്നാണ് യഥാര്‍ത്ഥ പേര്. മതം മാറിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സിലേക്ക് കുടിയേറിയ സെറന്റോണിയോ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യുവാക്കളെ അദ്ദേഹം പ്രേരിപ്പിച്ചു. മതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തു. 2014ല്‍ മൂസയെ നാടുകടുത്തി.
ഐസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചിരുന്ന മൂസ 2016 ല്‍ ആസ്ട്രേലിയയില്വെച്ച് പിടിയിലായി. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി അനുയായികള്‍ക്കൊപ്പം ഇന്തോനേഷ്യയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെയായിരുന്നു പിടിയിലായത്. ഇപ്പോള്‍ ആസ്ട്രേലിയയിലെ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: