തിരുവനന്തപുരം: കേന്ദ്ര ലളിതകലാ അക്കാദമി 20 വനിതാ ചിത്രകാരികളെ പങ്കെടുപ്പിച്ച്് ചെന്നൈയില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധി ദേവികയെ ജന്മനാട് അനുമോദിച്ചു.
തപസ്യ പെരുങ്കടവിള യൂണിറ്റ്, മാരായമുട്ടം നീലകേശി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുമോദന യോഗം പ്രശസ്ത കവി ഉദയന്‍ കൊക്കോട് ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയസൂര്യന്‍ പുളിമാംകോട് അദ്ധ്യക്ഷത വഹിച്ചു. തപസ്യ താലൂക്ക് സമിതി പ്രസിഡന്റ് കോവില്ലൂര്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് നെയ്യാറ്റിന്‍കര കൃഷ്ണന്‍ എന്നിവര്‍ ദേവികയെ പൊന്നാട അണിയിച്ചു.
തപസ്യ നെയ്യാറ്റിന്‍കര താലൂക്ക് ഉപാദ്ധ്യക്ഷന്‍ ്രഗോപന്‍ കുന്നത്ത്, പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് അംഗം എസ്. എസ്. ശ്രീരാഗ്, ജന്‍ശ്രേയ നിധി എം. ഡി. നാരായണന്‍. എസ്. തമ്പി, വി.അജയകുമാരന്‍ തമ്പി, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തപസ്യയുടെ അംഗമെന്ന നിലയില്‍ ഏറെ അഭിമാനമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ദേവിക പറഞ്ഞു.തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ബി. എഫ്. എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ദേവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: