Categories: India

ആപ് സര്‍ക്കാര്‍ പ്രതികാരത്തിന്; ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗയ്‌ക്കെതിരെ കേസ്; കെജ് രിവാള്‍ മാപ്പ് പറയും വരെ സമരമെന്ന് ബഗ്ഗ

കശ്മീരി ഹിന്ദുക്കളെ അപമാനിച്ചതിന് മാപ്പ് പറയുന്നതുവരെ അരവിന്ദ് കെജ്രിവാളിനെതിരെ സമരം തുടരുമെന്ന് ബിജെപി യുവനേതാവ് തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗ.

Published by

ന്യൂദല്‍ഹി: കശ്മീരി ഹിന്ദുക്കളെ അപമാനിച്ചതിന് മാപ്പ് പറയുന്നതുവരെ അരവിന്ദ് കെജ്രിവാളിനെതിരെ സമരം തുടരുമെന്ന് ബിജെപി യുവനേതാവ് തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗ.

ഇക്കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് നടത്തിയ സമരത്തില്‍  ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗയും പങ്കെടുത്തിരുന്നു. എന്നാാല്‍ ഇക്കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയുടെ വക്താവ് ഡോ. സണ്ണി സിങ്ങ് അഹ്ലുവാലിയയുടെ പരാതി പ്രകാരം പഞ്ചാബ് പൊലീസ് തജീന്ദര്‍ ബഗ്ഗയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. തജീന്ദര്‍ സിങ്ങ് ബഗ്ഗ അനുയായികളെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം പഞ്ചാബിലെ ലഖ്‌നോവിലെത്തിയപ്പോള്‍ തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗയുടെ ദല്‍ഹി വസതിക്ക് മുന്‍പില്‍ പഞ്ചാബ് പൊലീസ് എത്തിയിരുന്നു. തന്നെ അറസ്റ്റ് ചെയ്യാനായിരിക്കാം അവര്‍ വന്നതെന്ന് തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗ ആരോപിച്ചു. എന്നാല്‍ തനിയ്‌ക്കെതിരെ 100 കേസെടുത്താലും മാപ്പ് പറയുന്നതുവരെ താന്‍ അരവിന്ദ് കെജ്രിവാളിനെതിരെ സമരം തുടരുമെന്ന് ബഗ്ഗ പറഞ്ഞു.

ഇപ്പോള്‍ ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ്ങ് ബഗ്ഗയ്‌ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിരിക്കുകയാണ്. 153എ, 505, 505(2), 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ‘എനിക്കെതിരെ കേസെടുത്തപ്പോള്‍ തൃപ്തിയായോ കെജ്രിവാള്‍? എനിക്കെതിരെ 100 കേസുകള്‍ എടുത്താലും എന്നെ തടയാന്‍ കഴിയില്ല. താങ്കള്‍ ഇപ്പോള്‍ കൂടുതല്‍ അധികാരം കിട്ടി. അത് എത്ര വേണമെങ്കിലും ദുരുപയോഗം ചെയ്യാം. രാവണന്റെ ഈഗോ പോലും തകര്‍ന്നിട്ടുണ്ട്. അതുപോലെ താങ്കളുടെ ഈഗോയ്‌ക്കും ഇതേ വിധിയുണ്ടാകും.’- തജീന്ദര്‍ ബഗ്ഗ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

‘കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ കണ്ട് താങ്കള്‍ ചിരി്ച്ചു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറഞ്ഞത് നുണയാണെന്നാണ് താങ്കള്‍ പറയുന്നത്. ഭാരതീയ ജനത യുവമോര്‍ച്ച താങ്കളെ മാപ്പ് പറയും വരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല.’- ബഗ്ഗ പറഞ്ഞു.

‘അഞ്ച് ലക്ഷം കശ്മീരി ഹിന്ദുക്കളാണ് കശ്മീര്‍ താഴ് വര വിട്ടുപോയത്. താങ്കള്‍ ഏറ്റവും വലിയ വംശഹത്യ കണ്ട് ചിരിച്ചു. ഇത് കള്ളക്കഥയാണെന്നാണോ താങ്കള്‍ പറയുന്നത്?’- ബഗ്ഗ ചോദിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക