അഹമ്മദാബാദ്: ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട് എന്ന പേരില്‍ ഗുജറാത്തില്‍ ആംആദ്മി നടത്തിയ പ്രകടനത്തിന്റെ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഗുജറാത്തില്‍ ആംആദ്മി നടത്തിയ പ്രകടനത്തില്‍ ഏകദേശം 25 കോടി പേര്‍ പങ്കെടുത്തെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റേതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട്. ആംആദ്മി ഗുജറാത്തില്‍ നടത്തിയ ഒരു ചെറുപ്രകടനത്തിന്റെ ചിത്രം സഹിതം ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു പേജ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഒറ്റയടിക്ക് കണ്ടാല്‍ കള്ളമെന്ന് തോന്നിക്കാത്ത രീതിയിലാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചിട്ടുള്ളത്. പക്ഷെ ഗുജറാത്തില്‍ ആകെയുള്ള ജനസംഖ്യ 6.27 കോടി ആണെന്നിരിക്കെ എങ്ങിനെയാണ് അവിടെ 25 കോടി പേര്‍ പങ്കെടുത്ത പ്രകടനം നടക്കുക. ചിത്രം സഹിതമാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനും സംയുക്തമായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ആദ്യ പര്യടനത്തിലാണ്. അതോടനുബന്ധിച്ചാണ് പ്രകടനം നടന്നതായി പറയുന്നത്. ഇത് വ്യാജവാര്‍ത്തയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ തിരിച്ചടിച്ചതോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണം ആപിന് തന്നെ തിരിച്ചടിയായി. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തന്നെ ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ഏറെ ഞെട്ടലുണ്ടാക്കുന്ന വസ്തുതയാണെന്ന് മാധ്യമവിദഗ്ധര്‍ പറയുന്നു.
പഞ്ചാബില്‍ അധികാരം കിട്ടിയതോടെ ഏത് വിധേനെയും ഗുജറാത്തില്‍ മേല്‍വിലാസമുണ്ടാക്കാനുള്ള കഠിനശ്രമത്തിലാണ് ആപ്. എന്നാല്‍ കഴിഞ്ഞ ദിവസം ആപിലെ 350 പേര്‍ ബിജെപിയില്‍ ചേര്‍ന്നത് ആപിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: