കൊളംബോ: ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കടന്നു പോകുന്ന ശ്രീലങ്കയ്ക്കും നാട്ടുകാരുടെ പോരാട്ടങ്ങളിലും സഹതാപം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
‘ശ്രീലങ്കയിലെ ജനങ്ങള്‍ ഇപ്പോള്‍ വളരെ കഷ്ടത്തിലാണ്. ബുദ്ധിമുട്ടുള്ള സമയത്ത് കൂടെയാണ് അവര്‍ കടന്ന് പോകുന്നത്. ഒരോ ദിവസം ജീവിച്ച് പോകാന്‍ അവര്‍ കഷ്ടപ്പെടുന്നു. പക്ഷേ അതും ദുരിതത്തിലേക്കാണ്. അവര്‍ അവരുടെ ആവശ്യക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നു. ചിലര്‍ അത് അനാവശ്യമായി മുതലെടുക്കുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ അജണ്ടകള്‍ മാറ്റി വയ്ക്കുക. ജനങ്ങള്‍ പറയുന്നത് കേട്ട് അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുക.അതാണ് ഇപ്പോള്‍ ശരിയായ തീരുമാനം. ജനങ്ങള്‍ ശത്രുക്കള്‍ അല്ല. ശ്രീലങ്ക എന്ന് പറയുന്നത് ഈ ജനങ്ങളാണ്. അവരുടെ ഭാവി സംരക്ഷിക്കണം വേണ്ടത് ചെയ്ത് നല്‍കണം’ അദ്ദേഹം പോസ്റ്റില്‍ എഴുതി.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. രാജ്യത്ത് പല സാധനങ്ങള്‍ക്കും ക്ഷാമം തുടങ്ങിയിരുന്നു. ഒരു പാല് വാങ്ങണമെങ്കില്‍ പോലും നാലിരട്ടി പണം നല്‍കേണ്ട അവസ്ഥയാണ്. ശ്രീലങ്കന്‍ സര്‍ക്കാര്‍ ശരിയായ നിലപാട് എടുക്കാതെയാണ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് 36 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. കലാപകാരിയായ ആരെയും അറസ്റ്റ് ചെയ്യാനും സൈന്യത്തിന് അധികാരം നല്‍കിയിട്ടുണ്ട്. ഇതിനൊക്ക എതിരായാണ് ഇപ്പോള്‍ കുമാര്‍ സംഗക്കാര പ്രതികരിച്ചത്. തന്റെ രാജ്യത്തെ ജനങ്ങളുടെ ഈ അവസ്ഥ കാണാന്‍ പ്രയാസകരമാണ്. സര്‍ക്കാര്‍ എത്രയും വേഗം എന്തെങ്കിലും നടപടി സ്വീകരിച്ച് ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കണം. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: