ന്യൂദല്‍ഹി:ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേയോട് മുഖം തിരിച്ച് കേരളം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം, പഠനനിലവാരം, അടിസ്ഥാന സൗകര്യം എന്നിവ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി സമഗ്രമായി വിവരങ്ങള്‍ തേടുന്നതാണ് സര്‍വ്വേ.
ഇക്കാര്യങ്ങളില്‍ റിപ്പോര്‍ട്ട് തേടുന്ന സര്‍വ്വേ 2021 ഡിസംബറിലാണ് ആരംഭിച്ചത്. ഒരു മാസത്തിനുള്ളില്‍ വിവരങ്ങള്‍ എഐഎസ്എച്ച്ഇ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാനായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശിച്ചത്.
കേരളത്തില്‍ കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, കാലടി ശ്രീ ശങ്കരാചാര്യ, കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാല, കാലിക്കറ്റ് കേരള സര്‍വ്വകലാശാലകള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള കലാമണ്ഡലം, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് അലൈഡ് സയന്‍സസ്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി എന്നിവയൊന്നും സര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍വ്വേ പൂര്‍ത്തിയാക്കാത്ത കോളെജുകളുടെ പട്ടികയും യുജിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീയതി ഇപ്പോള്‍ ഏപ്രില്‍ 15 വരെ നീട്ടിയിട്ടുണ്ട്. അടിയന്തരമായി സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് വിസിമാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും യുജിസി കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: