തിരുവനന്തപുരം: കെ. റയില്‍ കമ്പനിയുടെ മഞ്ഞക്കല്ലിനു കിട്ടുന്ന സംരക്ഷണം പോലും കേരളത്തില്‍ വ്യാപാരി വ്യവസായികള്‍ക്ക് കിട്ടുന്നില്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പോലീസുകാര്‍ നാട്ടുകാരുടെ നെഞ്ചത്ത് മഞ്ഞക്കല്ലിടുന്ന തിരിക്കിലാണ്. ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും മോശം വ്യാപാര അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
ദേശീയ പണിമുടക്ക് എന്ന പേരില്‍ നടത്തിയ അനാവശ്യവും അനവസരത്തിലുമുള്ള സമരം മൂലം രാജ്യത്ത് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കേരളത്തിലെ വ്യാപാരികള്‍ക്കാണ്.. സര്‍ക്കാര്‍ പിന്തുണയോടെ വ്യാപാരമേഖല സ്തംഭിപ്പിക്കുന്ന സമരം ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നിടത്തേ നടക്കൂ. ഭരിക്കുന്നവര്‍ തന്നെ നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് അടിച്ചുടയ്ക്കുന്നു. വ്യാപാരികള്‍ താല്പര്യം ഉണ്ടായിട്ടല്ല കടകള്‍ അടച്ചത്. പ്രാണഭയം കൊണ്ടാണ്. കടതുറന്നാല്‍ ഭരണക്ഷിയുടം ആളുകള്‍ സിപിഎമ്മിന്റെ ഗുണ്ടകള്‍ കടതല്ലിപ്പൊഴിക്കും. സംരക്ഷണം തരാന്‍ ഒരു പോലീസുകാരനേയും കാണില്ല. ചോദിക്കാന്‍ പ്രതിപക്ഷത്തുനിന്നും ആരേയും കണ്ടില്ല.മുരളീധരന് പറഞ്ഞു.
എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ പോലും വിലവര്‍ദ്ധനവ് ഉണ്ടായ സമയത്താണ് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് ശതമാനം നികുതി കുറച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില ആനുപാതികമായി കുറച്ച് ജനോപകാര നടപടികള്‍ സ്വീകരിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ അതിന് തയ്യാറായില്ല. സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ വേണ്ടെന്ന ഇടതു നയമാണ് വിദ്യാര്‍ത്ഥികളെ ഉക്രൈന് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പഠിക്കാനായി പോകേണ്ടി വന്നത്. ഇന്ന് വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവക്തരണത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരിക്കുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പ്രവാസികള്‍ നാട്ടില്‍ വ്യവസായം തുടങ്ങണമെന്ന് മുഖ്യമന്ത്രി പറയും. തുടങ്ങി രണ്ടാഴ്ചയക്കുള്ളില്‍ അദ്ദേഹത്തിന്റെ പാര്ട്ടിക്കാര് അത് പൂട്ടിക്കും. പലയിടങ്ങളിലും വ്യാപാരികള്‍ സിപിഎ സിഐടിയു ഗുണ്ടകളുടെ ഭീഷണി നേരിടുന്നു.. കാപട്യത്തിന്റേയും അവസരവാദത്തിന്റേയും രാഷ്ട്രീയ രൂപമായ പ്രസ്ഥാനം ഭരിക്കുന്നിടത്ത് അത് തുറന്നു കാട്ടാന്‍ വ്യാപാര സമൂഹത്തിന് കഴിണം. വ്യാപാരികളുടെ ഏറ്റവും വലിയ സംഘടന സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിട്ട് നാളേറെയായി. വ്യാപാരിവ്യവസായികളാകട്ടെ മാധ്യമ പ്രവര്‍ത്തകരാകട്ടെ, സ്വതന്ത്ര സംഘടന എന്നെല്ലാം പറയുന്നത് വെറും വ്യാജമാണ്. എല്ലാം സിപിഎമ്മിന്റെ ഏറാന്‍ മുളികളാണ്. രാഷ്ടനിര്‍മ്മാണത്തില്‍ വലിയ പങ്ക് വഹിക്കേണ്ടവരാണ് വ്യാപാരികള്‍. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായകമാണ് വ്യാപാരവും വ്യവസായവും. അവര്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കുകയാണ് ഏതൊരു സര്‍ക്കാറും നിറവേറ്റേണ്ട പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. മുരളീധരന് പറഞ്ഞു.
വി ശ്രീകുമാര്‍ കഴക്കൂട്ടം അധ്യക്ഷം വഹിച്ചു. ചെങ്കല്‍ രാജശേഖരന് നായര്‍, പി ശ്രീകുമാര്‍, ശിവ കൈലാസ്, അഡ്വ. ചന്ദ്രചൂഡന് എന്നിവരെ വി മുരളാധരന്‍ ആദരിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ ഭാരവാഹികളായ വി. സദാശിവന്, കെ ബി ഹരികുമാര്‍, ചാല ജി എസ് മണി, വെങ്കിട്ടരാമന് ശര്‍മ്മ, പി ആര് സോംദേവ്, ഇടയ്ക്കോട് സുധി, ഗണപതി പോറ്റി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: