ഇസ്ലാമബാദ് : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍ വോട്ടെടുപ്പ് അനുവദിച്ചില്ല. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നാടകീയ രംഗങ്ങളാണ് ഞായറാഴ്ച അരങ്ങേറിയത്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേ വിദേശ ഗൂഢാലോചനയില്‍ പാക്കിസ്ഥാന്‍ അസംബ്ലി പങ്കാളിയാകാനില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ വോട്ടെടുപ്പ് ആവശ്യം തള്ളുകയായിരുന്നു.
ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയം പാകിസ്താന് പ്രതിപക്ഷ അംഗം അവതരിപ്പിച്ചിരുന്നു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പ്രതിപക്ഷത്തെ നൂറിലധികം എംഎല്‍എമാര്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
പിന്നാലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്‌ക്ക് എതിരാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി അറിയിച്ചു. സഭയില്‍ നിന്ന് സ്പീക്കര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് ദേശീയ അസംബ്ലിയില്‍ എത്തിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമാണ് ഇമ്രാന്‍ഖാന്റെ നിര്‍ദ്ദേശം. വിദേശ ശക്തികളോ അഴിമതിക്കാരോ അല്ല രാജ്യത്തിന്റെ വിധി തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പ് എത്തും വരെ കാവല്‍ സര്‍ക്കാരുണ്ടാകും. അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അബിസോധന ചെയ്ത് അറിയിച്ചു. നേരത്തെ അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജിവെക്കില്ലെന്നുമായിരുന്നു ഇമ്രാന്‍ ഖാന്റെ നിലപാട്. ഈ പ്രഖ്യാപനത്തോടെ പുറത്താക്കപ്പെടുന്ന പ്രധാനമന്ത്രിയെന്ന നാണക്കേടില്‍ നിന്നും ഇമ്രാന്‍ ഖാന്‍ ഒഴിവായി.
ഇന്ന് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടത്തുന്നത് പ്രമാണിച്ച ദേശീയ അസംബ്ലി മന്ദിരത്തിന് മുമ്പില്‍ കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. കൂടാതെ ഇസ്ലാമബാദില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. അഞ്ചോ അതിലധികമോ ആളുകളുടെ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകള്‍, ഘോഷയാത്രകള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഇസ്ലാമാബാദിലെ ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: