കൊളംബോ: ചരിത്രത്തില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ പ്രസിഡന്റ് ഗോദാഭയ രജപക്ഷെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശ്രീലങ്കയില്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതോടെ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കലാപകാരിയെന്ന് സംശയിക്കുന്ന ആരെയും അറസ്റ്റു ചെയ്ത് വിചാരണ കൂടാതെ തുറങ്കിലടയ്ക്കാന്‍ പോലീസിനും സൈന്യത്തിനും അധികാരം നല്കി. തലസ്ഥാനം പട്ടാളത്തിന്റെയും പോലീസിന്റെയും വലയത്തിലാണ്. വെള്ളിയാഴ്ചയോടെ അല്‍പ്പം തണുത്ത സമരം വീണ്ടും ശക്തമായപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സമാധാനം ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റ് പറഞ്ഞു.
ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് ആറു മുതല്‍ നാളെ രാവിലെ ആറ് വരെ രാജ്യത്തൊട്ടാകെ 36 മണിക്കൂര്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 6000 മെട്രിക് ടണ്‍ ഇന്ധനം ലങ്കയില്‍ വിതരണം ചെയ്തു തുടങ്ങി. ഇതോടെ ഇന്ധന, വൈദ്യുതി പ്രതിസന്ധിക്ക് അയവ് വന്നേക്കും. 40,000 ടണ്‍ അരി ലങ്കയ്ക്ക് അയയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യാപാരികള്‍. രണ്ടര ബില്യന്‍ ഡോളര്‍ ഇതിനകം തന്നെ ഇന്ത്യ ലങ്കയ്ക്ക് നല്‍കിക്കഴിഞ്ഞു.
പ്രതിസന്ധി പടര്‍ന്നതോടെ ഭരണസഖ്യത്തിലും ഭിന്നത രൂക്ഷമാണ്. സഖ്യത്തിലുള്ള മുന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ ഫ്രീഡം പാര്‍ട്ടി സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു കഴിഞ്ഞു. അത് തള്ളിയാല്‍ മുന്നണി വിടുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: