ന്യൂഡൽഹി : രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്വലാഖ് ചൊല്ലി ഭർത്താവ് സല്‍മാനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധനം നൽകാത്തതിന്റെ പേരിലാണ് ആഗ്രയിലെ എത്മദൗള സ്വദേശി സൽമാൻ ഭാര്യ അഫ്‌സാനയുമായുള്ള ബന്ധം മുത്തലാഖ് ചൊല്ലി വേര്‍പ്പെടുത്തിയത്.
13 വർഷം മുമ്പ് 2009 ഡിസംബർ 6 നാണ് സൽമാൻ അഫ്സാനയെ വിവാഹം കഴിച്ചത് . അഫ്‌സാനയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ അമ്മയും മറ്റ് ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തിയത് . വിവാഹശേഷം സ്ത്രീധനമായി ആവശ്യപ്പെട്ട സാധനങ്ങളും നൽകി.
എങ്കിലും ഭർതൃവീട്ടിൽ അഫ്സാന സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടു . നൽകിയ സാധനങ്ങൾ കൂടാതെ ബൈക്കും രണ്ട് ലക്ഷം രൂപയും വേണമെന്ന ആവശ്യത്തിൽ ഭർത്താവും, മാതാപിതാക്കളും ഉറച്ചുനിന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവ് സൗദിയിലേക്ക് പോയി. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അഫ്സാനയെ സ്വന്തം വീട്ടിൽ ആക്കിയിരുന്നു
ഫെബ്രുവരി 3 ന് സൽമാൻ നാട്ടിലെത്തി . വീണ്ടും സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് അഫ്സാനയുടെ വീട്ടിലെത്തി വഴക്കിട്ട ശേഷമാണ് സൽമാൻ മുത്വലാഖ് ചൊല്ലിയത് . സൗദിയിൽ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് സൽമാൻ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: