ടെല്‍അവീവ്: ഇസ്രയേലില്‍ പുതിയ ശത്രുവായ് ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ന്നുവരുന്നു. കത്തിയും തോക്കും ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ നിരവധി ഇസ്രയേലികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ജാഗ്രതയിലാണ്.
ഇസ്രയേലിനുള്ളിലുള്ള പലസ്തീനികളും ഐഎസ് അനുഭാവികളും നടത്തിയ ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ ഒമ്പത് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേല്‍ സൈന്യം അങ്ങേയറ്റം ജാഗ്രതയിലാണ്. കാരണം ഈയടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള തുടരന് ആക്രമണങ്ങള്‍ ഇസ്രയേില്‍ നടന്നിട്ടില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ഇസ്രയേലില്‍ കൂടുതല്‍ പലസ്തീനികളെ ഇസ്ലാം മൗലികവാദികളാക്കാനുള്ള ശ്രമത്തിലാണ്. ഒറ്റപ്പെട്ട ചെന്നായ് ആക്രമണങ്ങള്‍ (ലോണ്‍ വുള്‍ഫ് അറ്റാക്ക് ) നടത്താനാണ് ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ ഒതുക്കാന്‍ ഇസ്രയേല്‍ സേന മുന്‍ കരുതല്‍ അറസ്റ്റുകള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഡസന്‍ കണക്കിന് പലസ്തീനികളെ തടവിലാക്കി. വടക്കേ വെസ്റ്റ് ബാങ്കിലെ ജെനിന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ സേന ശനിയാഴ്ച നടത്തിയ റെയ്ഡില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. 15 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു.
ഗാസയിലെ ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രയേല്‍ സൈന്യത്തിനെതിരെ ആക്രമണരംഗത്തുണ്ടെങ്കിലും അതിനേക്കാള്‍ ഭയപ്പെടുത്തുന്ന ആക്രമണങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നുണ്ടാകുന്നത്. വെസ്റ്റ് ബാങ്കിലെ ബെത്ലഹേം നഗരത്തില്‍ 30 കാരനായ ഒരു പലസ്തീന് യുവാവ് ബസില്‍ യാത്ര ചെയ്യുന്ന ഒരാളെ കുത്തി വീഴ്ത്തുകയും മറ്റൊരു യാത്രക്കാരനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. കുത്തേറ്റ 28കാരനായ ഇസ്രയേല്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ഈ ഒടുവിലത്തെ ആക്രമണം രണ്ട് ദിവസം മു്ന്‍പ് ജെനിന് നഗരത്തിലെ യബാദ് ഗ്രാമത്തില്‍ നിന്നുള്ള ഒരു പലസ്തീന് യുവാവ് ടെല്‍ അവീവില്‍ തോക്ക് കൊണ്ട് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് കത്തിയും തോക്കും ഉപയോഗിച്ചുള്ള ഈ ആക്രമണം. ജെനിന് നഗരത്തിലെ യബാദ് ഗ്രാമത്തില്‍ നിന്നുള്ള ഒരു പലസ്തീന് യുവാവ് ടെല്‍ അവീവില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഇസ്രയേല്‍ പൊലീസ് ഇയാളെ വെടിവെച്ച് കൊന്നു.
ഇത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേലിലെ പലസ്തീന് പൗരന്മാര് ആക്രമണതരംഗം തന്നെ അഴിച്ചുവിടുകയാണ്. അതുപോലെ വെസ്റ്റ്ബാങ്ക് അധീശപ്രദേശത്തു നിന്നുള്ള പലസ്തീന്‍കാരും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ ഒമ്പത് ഇസ്രയേലികളും രണ്ട് ഉക്രൈന്‍കാരും കൊല്ലപ്പെട്ടു.
ഇക്കഴിഞ്ഞ ഞായറാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികല്‍ ഹാഡെറ നഗരത്തില്‍ നടത്തിയ വെടിവെയ്പില്‍ രണ്ട് ഇസ്രയേല്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിലെ പലസ്തീന് സ്വദേശിയാണ് അക്രമി. കഴിഞ്ഞ ആഴ്ച ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ ഇസ്രയേലിലെ ബെദൂയിന്‍ പൗരന് കാര്‍ ഇടിച്ചും കത്തിഉപയോഗിച്ച് ആക്രമിച്ചും ബീര്‍ഷെബ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ നാല് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരും യുഎസ് ആഭ്യന്തരസെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു ഈ ആക്രമണം. ഇറാനെതിരെ അറബ് രാജ്യങ്ങളെ ഉപയോഗിച്ച് ഒരു മുന്നണി രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്കയും ഇസ്രയേലും.
ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തടയാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വെസ്റ്റ് ബാങ്കിലും വെസ്റ്റ് ബാങ്കിനെയും ഇസ്രയേലിനെയും വേര്‍തിരിക്കുന്ന പ്രദേശത്തും കൂടുതല്‍ സുരക്ഷസൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചു.
ഐഎസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ 43 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ ആര്‍മി റേഡിയോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: