ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹിന്ദു വിരുദ്ധകലാപത്തില്‍ പങ്കുവഹിച്ചതിനെ തുടര്‍ന്ന് ജയിലിലായ ഉമര്‍ ഖാലിദിന് കഴിഞ്ഞ ദിവസം ദല്‍ഹി കോടതി ജാമ്യം നിഷേധിച്ചതില്‍ നടിയും ബിജെപി വിമര്‍ശകയുമായ സ്വര ഭാസ്കറിന് നിരാശ. പക്ഷെ കശ്മീരിലെ ഒരു മുസ്ലിം യുവാവ് ഈ വിധിക്ക് അനുകൂലമായി രംഗത്ത് വന്നത് ലിബറലുകള്‍ക്കും ഇടത് അനുകൂലികള്‍ക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
‘ഉമര്ഖാലിദിനെതിരായ കുറ്റാരോപണം പ്രഥമദൃഷ്ട്യ സത്യമാണെന്ന് വിശ്വസിക്കുന്നതിന് യുക്തിസഹമായ അടിത്തറയുണ്ട്’- ഇതായിരുന്നു ദല്‍ഹി കോടതിയുടെ നിരീക്ഷണം. ജാമ്യം നേടാന്‍ ഉമര്‍ ഖാലിദിന്റെ അഭിഭാഷകന് നടത്തിയ എല്ലാവാദങ്ങളും കോടതി തള്ളുകയും ചെയ്തു. ഈ ഗൂഢാലോചനക്കേസില്‍ എല്ലാ കുറ്റവാളികളും കലാപം നടന്ന സ്ഥലത്ത് തന്നെ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
എന്തായാലും കോടതിയുടെ ഈ വിധി ഇടത്-ലിബറല്‍-മതേതര ഗൂഢസംഘങ്ങള്‍ക്ക് ദഹിച്ചിട്ടില്ലെന്നതില് അതിശയിക്കാനില്ല. കോടതി വിധിയില്‍ മുതലക്കണ്ണീര് ഒഴുക്കിയതില്‍ ബോളിവുഡ് നടി സ്വര ഭാസ്കറും പത്രപ്രവര്‍ത്തക ഫായെ ഡിസൂസയും ഉണ്ട്. ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ടു എന്ന ഫഹദ് അഹമ്മദ് എന്ന വ്യക്തി നടത്തിയ ട്വീറ്റിന് തകര്‍ന്ന ഹൃദയത്തിന്റെ ചിത്രമാണ് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തത്.
ക്രൂരമായ ഹാസ്യം എന്നാണ് ഈ കോടതി വിധി കേട്ട് പത്രപ്രവര്‍ത്തക ഫായെ ഡിസൂസ നടത്തിയ ട്വീറ്റ്.
എന്നാല്‍ ഇക്കുറി കശ്മീരില്‍ നിന്നുള്ള ഒരു മുസ്ലിം യുവാവ് ഈ വിധിക്കനുകൂലമായി രംഗത്തെത്തിയത് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ഖാലിദ് ബെയ്ഗ് എന്ന യൂട്യൂബറായ കശ്മീരി മുസ്ലിം പറയുന്നു: ‘കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയ തീവ്രവാദികളെ പി്നതുണയ്ക്കുന്ന വ്യക്തിക്ക് (ഉമര്‍ ഖാലിദ്) ഒടുവില്‍ ജാമ്യം നിഷേധിക്കപ്പെട്ടു. നമ്മുടെ നീതിന്യായ വ്യവസ്ഥ ഒടുവില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു’.
ഉമര്‍ ഖാലിദ് വരുന്നത് മതവിശ്വാസികളുടേതായ ഒരു മുസ്ലിം കുടുംബത്തില്‍ നിന്നാണ്. ഉമര്‍ഖാലിദിന്റെ പിതാവ് ഡോ. എസ് ക്യൂആര്‍ ഇല്യാസ് ഇസ്ലാമിക വൃത്തത്തിലുള്ള ഒരു പ്രമുഖനാണ്. ജമാത്ത്-ഇ-ഇസ്ലാം-ഹിന്ദ് എന്ന സംഘടനയുടെ പ്രധാന പ്രവര്‍ത്തകനാണ് അദ്ദേഹം. ഭാരതത്തെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1941ല്‍ അബുള്‍ ആല മൗദൂദി രൂപം നല്കിയ സംഘടനയാണിത്. എന്നാല്‍ വിഭജനത്തിന് ശേഷം മൗദൂദി തന്റെ ജമാത്ത് ഇ ഇസ്ലാമി ഹിന്ദ് പാകിസ്ഥാന് ശാഖയില്‍ നിന്നും വ്യത്യസ്തമായ സംഘടനായൂണിറ്റാണെന്ന് പ്രഖ്യാപിച്ചു. വിഭജനം ഭാരത്തില്‍ ഇസ്ലാമിന്റെ വളര്‍ച്ചയ്ക്ക് വിഘാതമായി ഭവിച്ചു എന്ന ചിന്താഗതിക്കാരനായിരുന്നു മൗദൂദി.
തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മറച്ചുപിടിക്കാന്‍ ജമാത്ത് ഇ ഇസ്ലാമി നിഷ്കളങ്കമായ പേരുകളുള്ള സംഘടനകള്‍ രൂപീകരിച്ച് മറഞ്ഞിരുന്ന് പ്രവര്‍ത്തിച്ചു. ജമാത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേരത്തെ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) ആയിരുന്നു. 1980കളില്‍ സിമിയുടെ ദേശീയ പ്രസിഡന്റായിരുന്നു ഡോ. എസ്ക്യുആര്‍ ഇല്യാസ്.
ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ് ഡോ. ഇല്ല്യാസ്. സിമി നിരോധിക്കപ്പെട്ടപ്പോള്‍ 2011ല്‍ രൂപീകരിച്ച സംഘടനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ഇത് ജമാത്ത് ഇ ഇസ്ലാമിയുടെ മറ്റൊരു മുഖം മാത്രമാണ്.
ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ അംഗവും കൂടിയാണ് ഡോ. ഇല്ല്യാസ്. രാം ജന്മഭൂമി ക്ഷേത്ര കേസില്‍ വിധി വന്നപ്പോള്‍ അതിനെതിരെ റിവ്യൂ പെറ്റീഷന് കൊടുത്ത വ്യക്തിയാണ്. ‘പിതാവ് ഡോ. ഇല്ല്യാസിനും മകന് ഉമര്‍ ഖാലിദിനും സംശയകരമായ വിശ്വാസ്യതയാണ് ഉള്ളതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔട്ട് ലുക്ക് മാസിക ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഇവര്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് മാത്രമല്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ നിഴലിലുമാണ്’- പൊലീസുദ്യോഗസ്ഥന് തുടരുന്നു.
തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരിലും വിഭാഗീയതയെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിലും ജമാത്ത് ഇ ഇസ്ലാമി ഹിന്ദിന്റെ കശ്മീര്‍ ശാഖയെ കേന്ദ്രം നിരോധിച്ചിരുന്നു. സ്വയം കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടുന്നുവെങ്കിലും തന്റെ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഉമര്‍ ഖാലിദിനെ സ്വാധീനിച്ചിട്ടില്ലെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല.
ജെഎന്‍യുവില്‍ പഠിക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് യൂണിയന് അംഗമായ ഇദ്ദേഹം അഫ്സല് ഗുരുവിനെയും യാകൂബ് മേമനെയും തൂക്കിക്കൊല്ലുന്നതിനെ എതിരെ പ്രക്ഷോഭം നടത്തിയിരുന്നു. പൗരത്വ ബില്ലിനെതിരായി ദല്‍ഹിയില്‍ നടന്ന സമരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ‘തുക്ഡെ തുക്ഡെ ഗ്യാങ്’ നടത്തുന്ന സമരമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. തുക്ഡെ തുക്ഡെ ഗ്യാങ് എന്നാല്‍ ഇന്ത്യയെ, ഭാരതത്തെ പല കഷണങ്ങളായി വെട്ടിമുറിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ഗൂഢസംഘങ്ങള്‍ എന്നാണ് അമിത് ഷാ അര്‍ത്ഥമാക്കിയത്. ജൂഡീഷ്യല്‍ സംവിധാനത്തെ ദുഷിക്കുകയും തീവ്രവാദികളുമായി അനുകമ്പ പുലര്‍ത്തുകയും ചെയ്യുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ലിബറലുകളെയും ആധുനിക വേഷധാരികളായ ജേണലിസ്റ്റുകളെയും ക്യാപിറ്റലിസ്റ്റുകളായ കമ്മ്യൂണിസ്റ്റുകാരെയും വിശേഷിപ്പിക്കാന്‍ സീ ടിവി എഡിറ്റര്‍ സുധീര്‍ ചൗധരിയാണ് ഈ പ്രയോഗം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ പ്രയോഗത്തിനെതിരെ ഉമര്‍ഖാലിദും മറ്റ് ജെഎന്‍യു ലിബറലുകളും ‘ഇന്ത്യാ, നീ പല കഷണങ്ങളായി മുറിക്കപ്പെടും’ എന്ന അര്‍ത്ഥം വരുന്ന ‘ഭാരത് തേരെ തുക്ഡെ ഹോംഗെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍ക്ക് എന്തായാലും ഇന്ത്യയോട് എന്ത് ആത്മാര്‍ത്ഥതയായിരിക്കും ഉണ്ടാകുക?
പ്രതികരിക്കാൻ ഇവിടെ എഴുതുക: