കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച വിഖ്യാത സിനിമ കശ്മീര്‍ ഫയല്‍സിന്റെ ചിത്രീകരണ രംഗങ്ങള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ സംവിധായകന് വിവേക് രഞ്ചന്‍ അഗ്നിഹോത്രി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് സിനിമയുടേയും ചിത്രീകരിക്കാന്‍ പോകുന്ന രംഗത്തിന്റേയും പ്രധാന്യത്തെക്കുറിച്ച് വിവരിക്കുന്ന രംഗങ്ങളാണ് യൂട്യൂബിലുടെ പുറത്തുവന്നിരിക്കുന്നത്.
സഹ- നിര്‍മ്മാതാക്കളായ ഐആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനാലിലൂടെയാണ് മേക്കിംഗ് വീഡിയോ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇനി ചിത്രീകരിക്കാന്‍ പോകുന്നതെന്നും ജെഎന്‍യുവാണ് പശ്ചാത്തലമെന്നും വീഡിയോയില്‍ വിവേക് അഗ്നിഹോത്രി വിവരിക്കുന്നു. തുക്ടെ, തുക്ടെ ഗ്യാങായാണ് നിങ്ങള്‍ അഭിനയിക്കുന്നതെന്നും സംവിധായകന് ജൂനിയര്‍ ആര്ട്ടിസ്റ്റുകോളോട് ഹാസ്യരൂപേണ പറയുന്നതും വീഡിയോയില്‍ കാണാം.
സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടും വിവാദം വിട്ടുമാറിയിട്ടില്ല. കഴിഞ്ഞദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. കശ്മീരി ഹിന്ദുക്കളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ശരദ് പവാര്‍ ആരോപിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതിന് പകരം നികുതിയിളവ് നല്‍കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്തതെന്നും പവാര്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ ദല്‍ഹി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പവാറിന്റെ വിവാദ പരാമര്‍ശം. പാകിസ്ഥാനി തീവ്രവാദികളാലാണ് കശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയില് നിന്നും തുരത്തപ്പെട്ടത്. സിനിമ വിഷലിപ്തമായ സാഹചര്യമാണ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും പവാര്‍ പറഞ്ഞു.
ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു. കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: