ആലപ്പുഴ: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിക്കാന്‍ മണ്ടത്തരം വിളമ്പി സജി ചെറിയാന്. ഭൂമിക്കടിയില്‍ വെള്ളമാണെങ്കില്‍ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത് എന്നാണ് മന്ത്രിയുടെ ചോദ്യം.’കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാകാത്തത്? ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തില്‍ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നമെന്നും മന്ത്രി ചോദിച്ചു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
40 വര്‍ഷം മുന്‍പ് വിദേശത്ത് പോയപ്പോള്‍ അവിടെ വലിയ മാളുകളുടെ ഉള്ളില്‍ ട്രെയിന്‍ വന്നു നില്‍ക്കുകയും ആളുകള്‍ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റര്‍ വേഗമായിരുന്നു. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: