ആലപ്പുഴ : ഗതാഗത നിയമലംഘകരെ കുടുക്കാന്‍ വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കുന്നു. കൃത്രിമബുദ്ധി സാങ്കേതികവിദ്യയുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 41 ക്യാമറകളാണു വിവിധ താലൂക്കുകളിലായി സ്ഥാപിക്കുന്നത്. ദേശീയ-സംസ്ഥാന പാതകളിലും പ്രധാനകവലകളിലും ഇവ സ്ഥാപിക്കും.
ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലെ സെര്‍വറുമായി ബന്ധപ്പിക്കേണ്ട ജോലി തീരാനുണ്ട്. ഏപ്രില്‍ 10നു മുമ്പ് പൂര്‍ത്തിയാക്കും. ഇതു കഴിയുന്നതോടെ 24മണിക്കൂറും ജില്ല ക്യാമറ നിരീക്ഷണത്തിലായിരിക്കും.
ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനം രൂപമാറ്റം വരുത്തുക, ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുക, അമിതവേഗം തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി അപ്പപ്പോള്‍ വകുപ്പിനെ അറിയിക്കും. വാഹനത്തിന്റെയും ഉടമയുടെയും ചിത്രമുള്‍പ്പെടെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. കെല്‍ട്രോണാണ് ക്യാമറകളുടെ നിര്‍മാണവും പരിപാലനവും നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: