ഒഡീഷ : ഇന്ത്യയും ഇസ്രയേലും സംയുക്തമായി കരസേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത എംആര്‍എസ്എഎം ഭൂതല മിസൈലിന്റെ പരീക്ഷണം വിജയകരം. ഇന്ത്യയുടെ ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന്(ഡിആര്‍ഡിഒ), ഇസ്രയേലിന്റെ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്(ഐഎഐ) എന്നിവ സംയുക്തായി വികസിപ്പിച്ചതാണ ഈ മിസൈല്‍.
തുടര്‍ച്ചയായി രണ്ട് പരീക്ഷണങ്ങളാണ് എംആര്‍എസ്എഎം മിസൈലില്‍ നടത്തിയത്. 70 കിലോമീറ്റര്‍ ദൂരത്തെ ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കുന്ന മിസൈലാണ് വികസിപ്പിച്ചത്. ഒഡീഷയുടെ തീരമേഖലയിലെ ചാന്ദിപൂരിലാണ് രണ്ട് പരീക്ഷണങ്ങളും നടത്തിയതെന്നും ഐഎഐ അറിയിച്ചു.
കരയില്‍ നിന്ന് തൊടുക്കുന്ന എംആര്‍എസ്എഎം മിസൈലുകള്‍ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ക്രൂയിസ് മിസൈലുകള്‍, ഡ്രോണ്‍ എന്നിവയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. നിലവില്‍ നാവികസേനയ്ക്കും വ്യോമസേനയ്ക്കും ഡിആര്‍ഡിഒ ഈ മിസൈലുകള്‍ കൈമാറിയിട്ടുണ്ട്.
കരസേനയ്ക്കായി നല്കിയ മിസൈലുകളുടെ അന്തരീക്ഷത്തില്‍ വിമാനത്തില്‍ നിന്ന് തൊടുക്കാവുന്ന സംവിധാനവും പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇന്ത്യയ്ക്ക് മിസൈലുകള്‍ക്കൊപ്പം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നല്കുന്ന ഇസ്രായേല്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: