ന്യൂദല്‍ഹി: ന്യൂസ് ലോണ്ട്രി, ദി ന്യൂസ് മിനിറ്റ് എന്നീ പോര്‍ട്ടലുകളുടെ ഫണ്ടിങ് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിര്‍ദേശം നല്കി. ലഖ്നൗവില്‍ ജയിലില്‍ കഴിയുന്ന യുഎപിഎ പ്രതിയായ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ സിദ്ദിഖ് കാപ്പനെ പിന്തുണച്ച് തുടര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്ട്ടലുകളാണിത്. ചില ദേശവിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവരില്‍ നിന്ന് ഈ രണ്ട് പോര്‍ട്ടലുകള്‍ക്കും വലിയ തുക സംഭാവനയായി ലഭിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
കാപ്പന് കേസില്‍ യുപി പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്(എസ്ടിഎഫ്) മൊഴി നല്കിയ സാക്ഷികളെ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നതിലേക്ക് നയിച്ചത് രണ്ട് പോര്‍ട്ടലുകളുടെ പ്രചരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുപി സര്‍ക്കാര്‍ ഇത് ഗൗരവമായി എടുത്തിട്ടുണ്ട്. വ്യാജവാര്‍ത്തകളെത്തുടര്‍ന്ന് കേസിലെ ചില സാക്ഷികള്‍ക്ക് ഇസ്ലാമിക ഭീകരരില്‍ നിന്ന് ഭീഷണി മെയിലുകള്‍ ലഭിച്ചു.
ന്യൂസ്ലോണ്ട്രി റിപ്പോര്‍ട്ടര്‍ ആകാംക്ഷ് കുമാര്‍ ജുഡീഷ്യറിയെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ഒമ്പത് ഭാഗങ്ങളുള്ള ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹാജരാക്കിയ തെളിവുകള്‍ അവഗണിച്ച് എസ്ടിഎഫിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ റിപ്പോര്‍ട്ടുകളിലൂടെ ആകാംക്ഷ് കുമാര്‍ ശ്രമിച്ചതെന്നാണ് ആരോപണം.
ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍, ന്യൂസ്ലോണ്ട്രിയില് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പകര്‍ത്തുകയും സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ അഭിമുഖം നല്‍കുകയും ചെയ്തു. രണ്ട് പോര്‍ട്ടലുകളും ക്രൗഡ് ഫണ്ടിങ് രീതിയിലൂടെ വന്‍ തുക സമാഹരിക്കുന്നതായാണ് ആക്ഷേപം. ഇതേത്തുടര്‍ന്നാണ് ഇവരുടെ ബന്ധങ്ങളെപ്പറ്റിയടക്കം അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: