ന്യൂദല്‍ഹി: ഗവര്‍ണര്‍മാരെ സംസ്ഥാനങ്ങള്‍ക്ക് നിയമിക്കാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബില്‍ രാജ്യസഭയില്‍ സിപിഎം അവതരിപ്പിച്ചു. നിലവിലുള്ള ഗവര്‍ണര്‍മാരെ നിയമിക്കുന്ന രീതി ശരിയല്ലെന്നാണ് സിപിഎം രാജ്യസഭയില്‍ ഉയര്ത്തിയവാദം. സിപിഎം എം.പി വി ശിവദാസനാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശപ്രകാരം രാഷ്ട്രപതി ഗവര്‍ണര്‍മാരെ നിയമിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണം. പകരം സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കാനാണ് സിപഎം ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഗവര്‍ണര്‍മാരെ തെരഞ്ഞെടുക്കേണ്ടത്.
53, 155, 156 അനുച്ഛേദങ്ങള്‍ ദേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങളാണ് ബില്ലില്‍ സിപിഎം നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തീകരിക്കുംമുമ്പ് ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നും സിപിഎം എംപി അവതരിപ്പിച്ച ബില്ലില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: