ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്‌ക്ക് ഇ മെയില്‍ സന്ദേശം. എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലേയ്‌ക്കാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് വന്ന ഇമെയില്‍ സന്ദേശം, രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും, പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ കൈമാറി.
ഇ മെയില്‍ ഭീഷണി പ്രകാരം പ്രധാനമന്ത്രിയെ വധിക്കാന്‍ തീവ്രവാദികള്‍ 20 സ്ലീപ്പര്‍ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ടെന്നും ഈ സ്ലീപ്പര്‍ സെല്ലുകളുടെ കൈവശം 20 കിലോഗ്രാം ആര്‍ഡിഎക്‌സും ഉണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇമെയിലില്‍ വന്ന സന്ദേശം അനുസരിച്ച്, ‘പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതിക്ക് അന്തിമ തീരുമാനം ആയെന്നും അത് നടപ്പിലാക്കാന്‍ അവസരം കാത്ത് അവര്‍ ഇരിക്കുകായ്. വിവിധ ഭീകര സംഘടനയിലെ പ്രധാനികള്‍ എല്ലാവരും ഈ ഗൂഢാലോചനയില്‍ ബന്ധപ്പെട്ടിരിക്കുന്നെന്നും ഭീഷണയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക