ഇസ്ലാമബാദ് : അവിശ്വാസ പ്രമേയം കൊണ്ടുവരികയും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തതോടെ യുഎസിനെതിരെ വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് പിന്നില്‍ യുഎസിന്റെ നീക്കങ്ങളാണെന്നാണ് ഇമ്രാന് ഖാന് വിമര്‍ശിച്ചത്.
വിദേശ ശക്തികള്‍ പാക്കിസ്ഥാനിലെ പ്രതിപക്ഷവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി പുറത്താക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ ആവശ്യള്ക്കായി അവര്‍ പാക്കിസ്ഥാനെ ഉപയോഗിച്ച ശേഷം വിഷമഘട്ടത്തില്‍ യുഎസ് ഉപേക്ഷിച്ചു. യുഎസിനെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇമ്രാന് ഖാന്റെ പ്രസ്താവന.
എന്നാല്‍ ഇമ്രാന് ഖാന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാക്കിസ്ഥാന്റെ ഭരണഘടനയും നിയമവാഴ്ചയെയും അമേരിക്ക ബഹുമാനിക്കുകയും പിന്തുണയ്ക്കുയും ചെയ്യുന്നുവെന്നും യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് വിഷയത്തില്‍ പ്രതികരിച്ചു. പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പാക്കിസ്ഥാന്റെ ഭരണഘടനയെ തങ്ങള്‍ ബഹുമാനിക്കുന്നതായി വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും അറിയിച്ചു.
ഞായറാഴ്ചയാണ് പാക്കിസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നടക്കുക. നേരത്തേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാതെ പാക്കിസ്ഥാന് ദേശീയ അസംബ്ലി ഞായറാഴ്ച വരെ ഇത് നീട്ടിവെയ്ക്കുകയായിരുന്നു. അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. 176 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. സഖ്യകക്ഷികളായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് (എംക്യുഎം), ബലൂചിസ്താന്‍ അവാമി പാര്‍ട്ടി എന്നിവ പിന്തുണ പിന്‍വലിച്ചതോടെയാണ് ഇമ്രാന് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: