ന്യൂദല്‍ഹി: റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ ആരുടേയും പക്ഷംപിടിക്കാതെ ഇന്ത്യ നിഷ്പക്ഷമായി നിന്നതിനെ പ്രശംസിച്ച് ദല്‍ഹിയിലെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ. കഴിഞ്ഞദിവസം ഇന്ത്യലെത്തിയ ലാവ്‌റോവ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി. ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദര്‍ശനത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നത്.
റഷ്യ കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. റഷ്യഉെ്രെകന്‍ സംഘര്‍ഷം ഒരുമാസം പിന്നിടുന്നതോടെ ലോകക്രമത്തിലും യൂറോപ്പിലുമുണ്ടായ അസ്വാരസ്യങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കാനും ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സാധിക്കുമെന്ന തിരിച്ചറിവാണ് ഇന്ത്യയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
റഷ്യയുമായുള്ള മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന ഉെ്രെകന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുടെ പ്രസ്താവനയും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, സമാധാനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ അംഗീകരിക്കുമെന്നും ദിമിത്രോ കുലേബ വ്യക്തമാക്കിയിട്ടുണ്ട്.
ഉെ്രെകന്‍ യുദ്ധത്തില്‍ റഷ്യയെ പ്രതിസന്ധിയിലാക്കാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് റഷ്യ തയ്യാറാവുകയാണ്. ഇന്ത്യയിലേക്ക് വന്‍ വിലക്കുറവില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ റഷ്യ സന്നദ്ധത അറിയിച്ചതും വലിയ നേട്ടമാണ്.
ഇന്ത്യറഷ്യ സഹകരണത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ്, ജര്‍മ്മന്‍, ബ്രിട്ടീഷ് പ്രതിനിധികളുടെ ദല്‍ഹി സന്ദര്‍ശനം. ആഗോള തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര നിലപാടുകള്‍ക്കും പ്രധാനമന്ത്രി മോദിക്കുമുള്ള വര്‍ധിച്ച സ്വാധീനം വ്യക്തമാക്കുന്നതാണിതെല്ലാം. റഷ്യഉെ്രെകന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഇടപെടലും നിലപാടും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നുവെന്ന് വിദേശകാര്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക