ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരേ ബുര്‍ഖയും ഹിജാബും ധരിച്ചെത്തി പെട്രോള്‍ ബോബെറിഞ്ഞതിന് അറസ്റ്റിലായ യുവതി ഭീകരസംഘടനയുടെ പ്രവര്‍ത്തകയെന്ന് പോലീസ്. നിരോധിത തീവ്രവാദ സംഘടനയായ ദുഖ്ത്തരന്‍ ഇ മില്ലത്തിന്റെ പ്രവര്‍ത്തകയാണ് 28കാരിയായ ഹസീന അക്തര്‍. ഹനഫിയ സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായ യുവതിയെ ഭീകരവാദികളെ സഹായിച്ചതിന് 2021ല്‍ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 29 നാണ്, ഹസീന ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഇന്നലെയാണ്, നിരോധിത തീവ്രവാദ സംഘടനയായ ദുഖ്ത്തരന്‍ ഇ മില്ലത്തിന്റെ പ്രവര്‍ത്തകയായ 28കാരിയെ അറസ്റ്റ് ചെയ്തത്. മൂന്നോളം യു എ പി എ കേസുകളിലെ പ്രതിയാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ബോംബ് ആക്രമണം നടന്ന അന്ന് തന്നെ തങ്ങള്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെന്നും എന്നാല്‍ ഇവര്‍ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവതി ജാമ്യത്തിലിറങ്ങിയത്. അവരുടെ ഭര്‍ത്താവ് മുഹമ്മദ് യൂസഫ് ഭട്ട് സൈന്യത്തിനെതിരെ കല്ലേറ് നടത്തിയ കേസിലെ പ്രതിയാണ്. 2016 ല്‍ പിഎസ്എ പ്രകാരം, ഇയാള്‍ക്കെതിരെ കേസെടുത്ത് 17 മാസത്തേക്ക് ശിക്ഷിച്ചിരുന്നു. 2008ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത, തീവ്രവാദ ഫണ്ടിംഗ് കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന് അനുകൂല വിഘടനവാദിയായ ആസിയ അന്ദ്രാബിയുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന വനിതാ തീവ്രവാദി കൂടിയാണ് ഹസീന അക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: