കോഴിക്കോട്: കമ്യൂണിസത്തേയും വര്‍ഗീയതയേയും വിമര്‍ശിച്ചതിന് മലയാളിയായ വിശ്വസാഹിത്യകാരന് ഒ.വി. വിജയനെ കേരളം തമസ്കരിക്കുകയാണെന്ന് തപസ്യ.
വിജയന് കമ്യൂണിസത്തില്‍ വിശ്വസിക്കെ, ആര്‍ഷസംസ്കാര ജീവിതവും ദര്‍ശനവും അനുഷ്ഠിച്ച ക്രാന്ത ദര്‍ശിയായിരുന്നുവെന്ന്, തപസ്യ കോഴിക്കോട് ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ പറഞ്ഞു.
ഖസാക്കിന്റെ ഇതിഹാസം മുതല്‍ വിജയനില്‍ ആത്മീയ അന്വേഷണമുണ്ടായിരുന്നുവെന്നും അതിന്റെ പ്രകടീകരണം ഗുരുസാഗരം മുതല്‍ വ്യക്തമായിരുന്നു. കമ്യൂണിസത്തില്‍ വിശ്വസിക്കെത്തന്നെ, അതിന്റെ വഴിപ്പിഴവിനെ വിമര്‍ശിച്ചു. മതവര്‍ഗീയത വിദേശത്തിരുന്ന് കേരളത്തെ നിയന്ത്രിക്കുന്നതില്‍ മുന്നറിയിപ്പുനല്‍കി. ഇതെല്ലാം വിജയന് ജീവിച്ചിരിക്കെയും ചിലരുടെ എതിര്‍പ്പിനു കാരണമായി. മരണാനന്തരം രതമസ്കരണം പൂര്‍ത്തിയായി, കാവാലം പറഞ്ഞു.
ഉള്ളൂര്‍ എം. പരമേശ്വരന് അധ്യക്ഷനായി. വല്സന് നെല്ലിക്കോട്, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്, ഗോപി കൂടല്ലൂര്‍, സച്ചിദാനന്ദന്, നന്ദകുമാര്‍ നന്മണ്ട സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: