ന്യൂദല്‍ഹി: തീവ്രമുസ്ലീം മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്‍ണ്ടേഷനെ (ഐ.ആര്.എഫ്) അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം, കര്‍ണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാക്കിര്‍ നായിക്കിന് അനുയായികളും പിന്തുണ നല്‍കുന്നവരുമുണ്ട്. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുകയും മതവിഘടനവാദത്തിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത് മുസ്ലീം ചെറുപ്പക്കാരെ ഭീകരവാദത്തിലേക്ക് വഴിതെറ്റിച്ച് എത്തിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഒന്‍പത് സംസ്ഥാനങ്ങളില്‍ സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധന ഉത്തരവില്‍ പറയുന്നു. മതംമാറ്റത്തിനും കലാപം സൃഷ്ടിക്കുന്നതിനും ശ്രമിച്ചുവെന്ന ആരോപണവും സാക്കിര്‍ നായിക്കിനെതിരെയുണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തിനായി വിദേശങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചു എന്ന ആരോപണം ഇയാള്‍ക്കെതിരെ ഉണ്ട്. സാക്കിര്‍ നായിക്കിന്റെ പീസ് ഫൗണ്ടേഷനെതിരെ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: