കൊല്ലം: ചടയമംഗലത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. നിലമേല്‍ കൈതോട് സ്വദേശി 77 കാരനായ ഷംസുദ്ദീനാണ് പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു.
കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഷംസുദ്ദീന് പീഡിപ്പിക്കുകയായിരുന്നു. ശാരീരികാശ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.
പോലീസ് ചോദ്യംചെയ്യലില്‍ ഷംസുദ്ദീന് കുറ്റസമ്മതം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: