കൊല്ലം: സ്ത്രീ ശാക്തീകരണത്തിന് ഒരു ഡസന്‍ പദ്ധതികള്‍ പുതുതായി ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. പ്രസിഡന്റ് സാം കെ ഡാനിയേലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാലാണ് ബജറ്റ് അവതരിപ്പിച്ചത്. 183 കോടി രൂപ വരവും 175 കോടി രൂപ ചെലവും 7.67 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കൊല്ലം കര്‍ബല ജംഗ്ഷനില്‍ ഷീലോഡ്ജ് നിര്‍മിക്കാനായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഉന്നതവിദ്യാഭ്യാസമുള്ള വീട്ടമ്മമാരുടെ ഡേറ്റാബാങ്ക് തയ്യാറാക്കാനും അവരെ പൊതുസമക്ഷത്തില്‍ എത്തിക്കാനുമായി അരങ്ങത്തേക്ക് എന്ന പദ്ധതി ബജറ്റ് മുന്നോട്ടുവച്ചു. ഇതിലേക്ക് രണ്ട് കോടി രൂപയും വകയിരുത്തി. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രാസൗകര്യത്തിനായി െ്രെഡവിംഗ് ലൈസന്‍സും കണ്ടക്ടര്‍ ലൈസന്‍സുമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് വാഹനം വാങ്ങി നല്കുന്ന പിങ്ക് ഗ്രാമവണ്ടി പദ്ധതിയിലേക്ക് 30 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തിന്റെ ആസ്തികളില്‍ ഉള്‍പ്പെട്ട റോഡുകളുടെയും കെട്ടിടങ്ങളുടെയും പരിപാലനത്തിന് 63 കോടി രൂപ നീക്കിവച്ചു. അനിവാര്യചുമതലകളിലേക്കായി 32 കോടിയും മാലിന്യസംസ്കരണത്തിനായി രണ്ടുകോടിയും 29 പഞ്ചായത്തുകളിലേക്ക് വാട്ടര്‍ ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കാനായി അര കോടി രൂപയും ദുരന്തനിവാരണസേനയുടെ പ്രാരംഭത്തിനായി ഒരുകോടി രൂപയും പ്രകൃതിസൗഹൃദ പദ്ധതികള്‍ക്കായി ഒരുകോടി രൂപയും വകയിരുത്തി. വനിതാസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി പരമാവധി മൂന്നുലക്ഷം രൂപ വരെ സബ്സിഡി നല്‍കാനും ലക്ഷ്യമിടുന്നു.
ഒരു കൃഷിഭവന്റെ പരിധിയില്‍ കുറഞ്ഞത് 5 സെന്റില്‍ കൃഷി ചെയ്യുന്ന നൂറ് കുടുംബങ്ങളെ സൃഷ്ടിക്കാനും അവര്‍ക്ക് 15 ഇനം പച്ചക്കറികള്‍ കൃഷി ചെയ്യാനും പരിപാലിക്കാനുമായി ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് 50 ലക്ഷം രൂപ വകയിരുത്തി. കല്പം എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ ജില്ലാപഞ്ചായത്ത് ലേബലില്‍ പുറത്തിറക്കാന്‍ 30 ലക്ഷം വകയിരുത്തി. അഞ്ചല്‍ ഫാമില്‍ ജലസംഭരണി സ്ഥാപിക്കാനായി 25 ലക്ഷവും ഡൊമസ്റ്റിക് ആനിമല്‍ മ്യൂസിയത്തിനായി രണ്ട് കോടി രൂപയും വകയിരുത്തി. വനമേഖലയില്‍ ഫെന്‍സിംഗ് സ്ഥാപിച്ച് വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിക്ക് മൂന്നു കോടി മാറ്റിവച്ചു.
എബിസി പദ്ധതിക്കായി 50 ലക്ഷവും ശാസ്ത്രീയ ചെമ്മീന്‍ കൃഷിക്കായി 20 ലക്ഷവും ലൈവ് ഫിഷ് മാര്‍ക്കറ്റിന് 25 ലക്ഷവും ഗാര്‍ഹിക നാനോസംരംഭങ്ങള്ക്ക് പലിശരഹിത സബ്സിഡി പദ്ധതിക്കായി ഒരു കോടിയും ജില്ലാ വിപണനമേളകള്ക്കായി 25 ലക്ഷവും വകയിരുത്തി. സ്കൂളുകളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറികള്‍ സ്ഥാപിക്കാനായി ഒരുകോടി രൂപ മാറ്റിവച്ചു. ബഡ്സ് സ്കൂളുകള്‍ കേന്ദ്രമാക്കി തൊഴില്‍ യൂണിറ്റുകള്‍ രൂപണ്ടീകരിക്കാനായി ഒരു കോടി രൂപയും ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള ഉണര്‍വ് പദ്ധതിക്കായി 40 ലക്ഷം രൂപയും മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: