കോട്ടയം: കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ കടബാധ്യത സമ്പദ്വ്യവസ്ഥയ്ക്കു താങ്ങാവുന്നതിനപ്പുറം ഗണ്യമായി വര്‍ധിക്കുകയും സര്‍ക്കാരിനെ കടക്കെണിയിലാക്കാനുമാണ് സാധ്യതയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സാമ്പത്തികഭദ്രത ഇല്ലാതെയും സാംസ്കാരിക-സാമൂഹിക ദീര്‍ഘവീക്ഷണം ഇല്ലാതെയും സാമ്പത്തിക പുരോഗതി മാത്രം ലാക്കാക്കിയുള്ള വികസനം ജനക്ഷേമകരമാവില്ല.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അറുപത്തിനാലായിരം കോടി രൂപയാണ് ചെലവാകുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, നിതിആയോഗിന്റെ കണക്കുപ്രകാരം ഏകദേശം ഒന്നേകാല്‍ലക്ഷം കോടി രൂപ വേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന്റെ കടബാധ്യത ഗണ്യമായി വര്‍ധിക്കും. മാറുന്നകാലത്തിനനുസരിച്ചുള്ള സാമ്പത്തികവികസനവും അടിസ്ഥാനസൗകര്യവികസനവും അത്യന്താപേക്ഷിതമാണ്. എന്നാല്‍, നമ്മുടെ ഭൂപ്രകൃതിക്കും സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹ്യജീവിതത്തിനും സാമ്പത്തികഭദ്രതയ്ക്കും ഉതകുന്നതാവണം വികസനപ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: