മോസ്കോ: ഉക്രൈന് സേന റഷ്യയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ റഷ്യയിലെ ബെല്‍ഗൊറോഡ് മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഉക്രൈനിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ബെല്‍ഗൊറോഡ്. റഷ്യയുടെയും ഉക്രൈന്റെയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നിന്നും 12 മൈല്‍ അകലെയും ബെല്‍ഗൊറോഡ് സിറ്റിക്ക് പുറത്തുമാണ് മിസൈല്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാല്‍ നാല് റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റെന്നും പ്രദേശത്തെ ഗവര്‍ണറെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ ടാസ് മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ സ്ഥലത്ത് വച്ച് കഴിഞ്ഞ ആഴ്ച ഉക്രൈന് നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റെന്ന് ടാസ് റിപ്പോട്ട് ചെയ്തിരുന്നു. അതേ സമയം ആക്രമണം നടത്തിയത് ഉക്രൈന് പ്രതിരോധ സേന ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: