തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം. കോര്‍പ്പറേഷന്റെ മാസ്റ്റര്‍ പ്ലാന്‍ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ വിശദാംശങ്ങള്‍ കൗണ്‍സില്‍ അംഗങ്ങളുമായി പങ്കുവെച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനാണ് പ്രതിഷേധം ഉന്നയിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ബജറ്റ് അവതരണത്തിന്റെ കൗണ്‍സില്‍ യോഗം കൂടിയ ഉടന്‍ തന്നെ പ്രതിഷേധം അറിയിച്ചുകൊണ്ട് കൗണ്‍സില്‍ ഹാളിലേക്ക് എത്തുകയായിരുന്നു.
മേയറുടെ ചേബറില്‍ കയറിയാണ് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചത്. ഇതിനെതിരെ ഭരണപക്ഷവും രംഗത്തെത്തിയതോടെ ഉന്തും തള്ളുമായി. പ്രതിപക്ഷം ബജറ്റ് കീറിയെറിയുകയായിരുന്നു. കയ്യാങ്കളിയില്‍ ഇരു വിഭാഗത്തിലുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബഹളത്തിനിടെ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ബജറ്റ് പാസാക്കി. അതേസമയം പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ വരുത്തിയ നാശ നഷ്ടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: