കോട്ടയം : ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയതിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍. ഫ്രാങ്കോയ്ക്കെതിരായ തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണഅ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഒപ്പം സര്‍ക്കാരും വിചാരണകോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിലെ തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതിക്ക് തെറ്റ് സംഭവിച്ചു. കോടതി വിധി തെറ്റായതാണെന്നും അപ്പീലില്‍ പറയുണ്ട്. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് അപ്പീല്‍ നല്കാന് അഡ്വക്കേറ്റ് ജനറലിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തകിറക്കുകയായിരുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കോട്ടയം സെഷന്‍സ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
ആഴ്ചകള്‍ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം എന്നിവയിലൂടെ കേസിലെ വിചാരണ പൂര്ത്തിയാക്കിയത്യ നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: