തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ജനങ്ങള്‍ അനുകൂലമാണ്. സര്‍വ്വേ നടപടി സുപ്രീംകോടതി അംഗീകരിച്ചതാണ്. പദ്ധതിക്കെതിരെയുള്ള യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ. വികസന പദ്ധതികളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിക്കതിരെ സമരം ചെയ്യുമ്പോള്‍ അത് സുപ്രീംകോടതിക്ക് എതിരാണ്. അത് മനസ്സിലാക്കി യുഡിഎഫ് സമരത്തില്‍ നിന്നും പിന്മാറണം.
പ്രതിഷേധ സമരത്തില്‍ തന്നെ ഉറച്ചു നില്ക്കുകയാണെങ്കില് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ തീരുമാനം. അതേസമയം പണിമുടക്ക് സിപിഎം നടത്തിയതല്ല. പ്രതിപക്ഷ നേതാവിന്റെ സംഘടനയും സമരത്തില്‍ പങ്കെടുത്തെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കെ റെയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കാന്‍ എത്തിയതിനെ തുടര്‍ന്ന് കൊല്ലത്തും പ്രതിഷേധ സമരമാണ്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഗ്യാസ് സിലണ്ടറുമായെത്തിയും ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടല്‍ തുടങ്ങുന്നതിന് മുമ്പ് വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയില്‍ ജില്ലാ ജഡ്ജിക്ക് മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രദേശത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്.
കെ റെയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കുന്നതില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ സിപിഎമ്മും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തിറങ്ങികഴിഞ്ഞു. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: