ഒരു അമ്മയുടെയും, മകന്റേയും വ്യത്യസ്ത കഥ അവതരിപ്പിക്കുന്ന ഒറിഗാമി എന്ന ചിത്രത്തിന്റെ പ്രദര്‍ശന പ്രചരണ ഉദ്ഘാടനം, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പോസ്റ്റര്‍ പരസ്യപ്രചാരണ ഉദ്ഘാടനം, വനിതാ കമ്മീഷന്‍ അംഗവും, ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകളുമായ ഇ.എം. രാധ നിര്‍വ്വഹിച്ചു.
ഒറിഗാമിയുടെ സംവിധായകന്‍ ബിനോയ് പട്ടിമറ്റം സ്വാഗതവും, ഒറിഗാമിയുടെ നിര്‍മാതാവ് കെ.മുരളീധരന്‍ നന്ദിയും അര്‍പ്പിച്ചു. ബീനാ കാവേരി, ആചാരി ഗോവിന്ദ രാജ്, അനന്തപുരം ജയന്‍, നെയ്യാറ്റിന്‍കര ശ്രികുമാര്‍, സുരേഷ് നന്ദന്‍, സഞ്ജീവ് കുമാര്‍, മധു അടൂര്‍, പാപ്പനംകോട് അജയന്‍, ജന്‍സന്‍ എബ്രഹാം, പാപ്പനംകോട് സഹദേവന്‍, അടൂര്‍ മണിക്കുട്ടന്‍, രതീഷ് മന്മദന്‍, വിപിന്‍ രാജ്, ഷാനവാസ്, മുണ്ടേല്ല പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാതാപിതാക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒറിഗാമി മികച്ച സന്ദേശമാണ് നല്‍കുന്നതെന്നും, ചിത്രത്തിന് വിജയങ്ങള്‍ നേരുന്നുവെന്നും, മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യമാണ് ഒറിഗാമി പോലുള്ള ചിത്രങ്ങളെന്നും, ഇത്തരം ചിത്രങ്ങള്‍ എന്നും ജനമനസില്‍ നിറഞ്ഞു നില്‍ക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം.രാധ പറഞ്ഞു. പിആര്‍ഒ- അയ്മനം സാജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: