Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും; പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി, ക്യൂആര്‍ കോഡും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാര്‍

സഞ്ചാരികള്‍ മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനായാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്. മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 29, 2022, 02:24 pm IST
in Kerala

മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലത്തോട് അനുബന്ധിച്ച് അടച്ച ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്ന് മുതല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന് നല്‍കും. ഇത്തവണ പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. ഇതിനായി ക്യൂആര്‍ കോഡും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും അടക്കമുള്ളവ തയ്യാറായി കഴിഞ്ഞു.

മൂന്നാറില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലമാണ് ഇരവികുളം, പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിനാണ് പാര്‍ക്ക് അടച്ചത്. ഉദ്യാനത്തില്‍ മാത്രം ഏതാണ്ട് 100-150നും ഇടയില്‍ വരയാടിന്‍ കുട്ടികളെ പിറന്നതായാണ് പ്രാഥമിക വിവരമെന്ന് പാര്‍ക്കിന്റെ ചുമതലയുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ നേര്യംപറമ്പില്‍ പറഞ്ഞു.

ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് പാര്‍ക്ക് തുറക്കുന്നതെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ് അറിയിച്ചു. കടലാസ് രഹിത പ്രവേശനമാണ് ഏറ്റവും വലിയ പ്രത്യേകത. അവസാന ഘട്ട അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയായി വരികയാണ്. സഞ്ചാരികള്‍ മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനായാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്. മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 300ല്‍ അധികം സ്ഥാപനങ്ങളിലാണ് ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നത്. ഇത് കൂടാതെ  www.munnarwildlife.com എന്ന സൈറ്റ് വഴിയും ബുക്കിംഗ് സൗകര്യമുണ്ട്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴിയും പണം അടക്കാം.

ശേഷം മൊബൈലില്‍ മെസേജ് ലഭിക്കും. ഇതിനൊപ്പം വാട്ട്സാപ്പിലും മെയിലും പ്രത്യേക ക്യുആര്‍ കോഡ് അയച്ച് നല്‍കും. ഇത് സ്‌കാന്‍ ചെയ്ത ശേഷമാകും ബസില്‍ പ്രവേശനം അനുവദിക്കുക. മുമ്പ് ടിക്കറ്റ് നല്‍കിയവരാകും ഓണ്‍ലൈന്‍ ടിക്കറ്റ് പരിശോധിക്കുക. എവിടെ വച്ചും ടിക്കറ്റ് പരിശോധിക്കാനായി പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ ബസ് ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിന്റെ പരിശോധനയുടെ ഭാഗമായുള്ള ട്രയല്‍ റണ്ണും നടത്തി കഴിഞ്ഞു.

ഇതിനൊപ്പം രാവിലെ, ഉച്ചകഴിഞ്ഞ്, വൈകിട്ട് എന്നിങ്ങനെ ടൈം സ്ലോട്ടും ഉണ്ടാകും. രാവിലെ എട്ട് മുതല്‍ വൈകിട്ട് 4.30 വരെ മാത്രമാകും പ്രവേശനം. ഒരാള്‍ക്ക് ഒരു സമയം പരമാവധി 50 ടിക്കറ്റാണ് എടുക്കാനാകുക. ടിക്കറ്റെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അഞ്ചാംമൈലിലെ പ്രവേശന കവാടത്തിലെത്തിയാല്‍ ടിക്കറ്റ് ഒഴിവുണ്ടെങ്കില്‍ ഇവിടെ ഒരുക്കിയിരിക്കുന്ന ഫ്രീ വൈ ഫൈ ഉപയോഗിച്ച് വാഹനത്തിലിരുന്ന് തന്നെ ടിക്കറ്റെടുക്കാം. 

വാഹന പാര്‍ക്കിങ് മേഖലയിലടക്കം വൈ ഫൈ ലഭിക്കും. ഇതിന് ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി വനം വകുപ്പിന്റെ തന്നെ ബസില്‍ കയറി രാജമലയിലെ പാര്‍ക്കിലെത്താനാകും. 4 കി.മീറ്ററോളം ദൂരം കാനനഭംഗി ആസ്വദിച്ചുള്ള യാത്രക്കൊപ്പം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പര്‍വതമായ ആനമുടിയും കാണാനാകും. പാര്‍ക്കിലെ 1.5 കി.മീ. ദൂരമാണ് സഞ്ചാരികള്‍ക്ക് നടന്ന് കാണാനാകുക.  

ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ശബ്ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ വിവരങ്ങള്‍, ലഭിക്കുന്ന സേവനങ്ങള്‍, ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സഞ്ചാരികള്‍ക്ക് വിവരം കേള്‍ക്കാം. വിദേശികള്‍ക്ക് 500, സ്വദേശികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. മൂന്നാറില്‍ നിന്ന് മറയൂര്‍ റോഡില്‍ എട്ട് കി.മീ. സഞ്ചരിച്ചാല്‍ പ്രവേശന കവാടത്തിലെത്താം. ജീവനക്കാരുടെ ശമ്പളമടക്കം നല്‍കിയ ശേഷം വര്‍ഷവും 1 മുതല്‍ 2 കോടി രൂപ വരെയാണ് ഇവിടെ നിന്ന് സര്‍ക്കാരിലേക്ക് അടക്കുന്ന തുക.

രാജമലയിലെ പാര്‍ക്കില്‍ ബഗ്ഗി കാര്‍ ഒരുക്കുന്ന ജോലികളും വനംവകുപ്പിന്റെ ആലോചനയിലുണ്ട്. ഇതിന്റെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാകും ഇക്കാര്യം തീരുമാനിക്കുക. പ്രവേശനം ഓണ്‍ലൈന്‍ ആകുന്നതോടെ മറയൂര്‍ റോഡിലെ അനധികൃത പാര്‍ക്കിങ്ങിനും ഒരുപരിധി വരെ പരിഹാരമാകും.

Tags: IravikulamQR CodeIravikulam national park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിനി ബ്രാന്‍ഡ്‌ നെയ്യിന്റെ വ്യാജന്മാരെ തടയാൻ ക്യൂആർ കോഡ് വരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖര്‍ നോക്കിക്കാണുന്നു. അഡ്വ. എസ്. സുരേഷ്, ആര്‍.സി. ബീന, പാപ്പനംകോട് സജി, കരമന ജയന്‍, വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം
Kerala

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം; മോദിഭരണത്തിലെ വികസനത്തിന്റെ നേര്‍ചിത്രം കാണാം, ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും
Kerala

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ മുന്‍ ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

India

കൻവാർ യാത്രാ റൂട്ടിലുള്ള ഭക്ഷണശാലകൾ “ക്യുആർ” കോഡ് പ്രദർശിപ്പിക്കണം : നിർദ്ദേശം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും
Kerala

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.