തിരുവനന്തപുരം: ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ വീരാഹുതി ദിനത്തില്‍ സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. അമൃതമഹോത്സവം സംഘാടക സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന അനുസ്മരണം മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെക്കുറിച്ച് പുതുതലമുറ കൂടുതല്‍ പഠിക്കേണ്ട സമയമാണെന്നും അമൃതമഹോത്സവ കാലഘട്ടത്തില്‍ വേലുത്തമ്പിയെ അനുസ്മരിക്കുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന ‘സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവ’ എന്ന പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം നഗര്‍ സംഘചാലക് ഡി.വിജയന് നല്കി ഒ.രാജഗോപാല്‍ നിര്‍വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണന്, കാര്യവാഹ് ആര്.സന്തോഷ്കുമാര്‍, സഹകാര്യവാഹ് ആര്.കൃഷ്ണകുമാര്‍, സമ്പര്ക്കപ്രമുഖ ദേവീദാസ്, പ്രചാര്‍പ്രമുഖ് എം.എസ്.ഗിരി, കാര്യകാരി സദസ്യന്‍ പി.കെ.രാജ്കുമാര്, അയ്യപ്പസേവാസംഘം ജില്ലാപ്രസിഡന്റ് ജയകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏപ്രില്‍ 5 ന് രാവിലെ വേലുത്തമ്പി ചരിത്ര വിളംബരം പുറപ്പെടുവിച്ച കുണ്ടറയില്‍ നിന്ന് വീരാഹൂതി നടത്തിയ മണ്ണടിയിലേക്കും 6 ന് മണ്ണടിയില്‍നിന്ന് അദ്ദേഹത്തെ അടക്കം ചെയ്ത കണ്ണമ്മൂലയിലേക്കും ദീപശിഖാ രഥയാത്ര നടത്തും. അന്ന്് വൈകിട്ട് 6 ന് ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനവും ഏപ്രില്‍ 8 ന് തൈക്കാട് റസ്റ്റ്ഹൗസില്‍ ‘വേലുത്തമ്പി ദളവയും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: