തിരുവനന്തപുരം : ദേശീയ പണിമുടക്കില്‍ തിരുവനന്തപുരം ലുലു മാളില്‍ ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. ലുലു മാളിന് അകത്തേയ്ക്ക് ആരേയും പ്രവേശിക്കാന്‍ അനുവദിക്കില്ല. അകത്തുള്ള ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കാമെന്നാണ് സമരക്കാരുടെ നിലപാട്. ലുലുമാളിന്റെ ഗേറ്റും സമരക്കാര്‍ പൂട്ടിയിട്ടിരിക്കുകയാണ്.
ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കില്‍ തിങ്കളാഴ്ച കൊച്ചിയിലെ ലുലു മാള്‍ പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിയിലെ ലുലുമാള്‍ തിങ്കളാഴ്ച പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്തേത് കഴിഞ്ഞദിവസം പ്രവര്ത്തിപ്പിച്ചിരുന്നില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിദീകരണം. അതേസമയം തിങ്കളാഴ്ച ജോലിക്കെത്തിയ ജീവനക്കാരെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ സമരക്കാര്‍ ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
രാവിലെ ഒമ്പത് മണിയോടെ എത്തിയ അമ്പതിലേറെ ജീവനക്കാരെയാണ് സമരക്കാര്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റിന് പുറത്ത് തടയുകയായിരുന്നു. പൊതു പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം വിളിച്ചു വരുത്തുകയാണ്. ഇത് അനുവദിക്കില്ലെന്നും സമരക്കാര്‍ അറിയിച്ചു.
സമരക്കാര്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ ജീവനക്കാര്‍ എല്ലാം മടക്കി പോകുന്നസാഹചര്യമാണ്. എന്നാല്‍ ഇന്ന് മാള്‍ തുറക്കുന്നില്ലെന്നാണ് ലുലു അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ സാധാരണക്കാരുടെ കടകള്‍ അടപ്പിക്കുകയും ലുലുമാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരെ മാത്രം നിര്‍ബന്ധിതമായി പണിമുടക്കില്‍ പങ്കെടുപ്പിക്കുകയും മാളുകളെ ഒഴിവാക്കുകയും ചെയ്തതില്‍ ട്രേഡ് യൂണിയനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമരക്കാര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയത്.
തുടര്‍ന്ന് സമരാനുകൂലികള്‍ ലുലു മാളിന്റെ മുന്നില്‍ കുത്തിയിരുന്നു. അടച്ചിട്ട മാളിന്റെ മുന്‍ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികള്‍ കുത്തിയിരിക്കുന്നത്. ജീവനക്കാര്‍ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നില്ക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനില്ക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: