ബിര്‍ഭും: ബംഗാളിലെ വടക്കന്‍ ജില്ലയായ ബിര്‍ഭുമില്‍ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ച മൃഗീയ സംഭവം തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിന് വേണ്ടി നടന്ന യുദ്ധത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂമില്‍ ഇത്തരം ലോക്കല്‍ തൃണമൂല്‍ ഗുണ്ടകളാണ് ഓരോ ചെറുപ്രദേശങ്ങളും ഭരിയ്ക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തരം ലോക്കല്‍ ഗുണ്ടകളെ ആശ്രയിച്ച് ഭരിക്കുന്ന പാര്‍ട്ടിയാണ്. ഈ ലോക്കല്‍ ഗുണ്ടകളെ ഉപയോഗിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പായാലും തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പായാലും അനുകൂല ഫലങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുന്നത്.ഇത്രയും കാലം ഇത് മമത മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോഴത്തെ ബിര്‍ഭും കൂട്ടക്കൊല സിബി ഐയെ ഏല്പിച്ചതോടെ തൃണമൂലിന്റെ ഗുണ്ടാരാജിന് പിടിവീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് എത്രയും വേഗം സിബിഐ അന്വേഷണം ഇല്ലാതാക്കാന്‍ മമത കലാപം കൂട്ടുന്നത്.
എട്ടുപേരെ ചുട്ടെരിച്ച് കൊന്ന ബോഗ്തുയി എന്ന ഗ്രാമം ബിര്‍ഭും ജല്ലിയിലെ രാംപുര്‍ഹട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള പ്രദേശമാണ്. ഇവിടെ അക്രമവും ഗുണ്ടാ പ്രവര്‍ത്തനങ്ങളും പതിവാണ്. ഇവിടെ പൊലീസിന് വിലയില്ല.
അതാണ് തൃണമൂലിന്റെ ബര്‍ഷാല്‍ ഗ്രാമപഞ്ചായത്ത് ഉപനേതാവും ,തൃണമൂലിന്റെ ലോക്കല്‍ ഗുണ്ടയുമായ ഷേഖ് ബഡുവിനെ വെടിവെച്ച് കൊന്നപ്പോള്‍ പൊലീസ് രംഗപ്രവേശം ചെയ്യാതിരുന്നത്. അതുകൊണ്ട് തന്നെ ഷേഖ് ബഡുവിന്റെ ഗുണ്ടകള്‍ ആ പ്രദേശമാകെ അക്രമം അഴിച്ചുവിട്ടു. ജീവനോടെ എട്ടുപേരെ വീടിനുള്ളിലിട്ട് കത്തിച്ചുകൊന്നു. 12ഓളം വീടുകള്‍ ആക്രമിച്ചു.
ഈ ബഡുവിന്റെ കഥ തന്നെ ഒരു അറബിക്കഥപോലെയാണ്. ദിവസക്കൂലിക്ക് ജോലിക്ക് പോയ്ക്കൊണ്ടിരുന്ന ബഡു പിന്നീട് അനധികൃത മണല്‍ഖനനം, കല്ല് ക്വാറി എന്നിവയിലൂടെ കോടികള്‍ കൊയ്തു. ബോംബും ആയുധങ്ങളും നിര്‍മ്മിക്കലും ഇയാളുടെ ബിസിനസ് തന്നെ. ഇവരുടെ മേഖലിയില്‍ സിപിഎമ്മോ ബിജെപിയോ ശക്തരല്ല. ക്രമസമാധാനത്തിന് പൊലീസില്ല. അതുകൊണ്ട് തന്നെയാണ് തൃണമൂല്‍ ഗുണ്ടകള്‍ തമ്മില്‍ ആധിപത്യത്തിനായി ഏറ്റുമുട്ടുമ്പോള്‍ അത് തുറന്ന, തെരുവുയുദ്ധമായി മാറുനനത്.
ഇക്കാര്യത്തില്‍ ഏറ്റുമുട്ടുന്ന രണ്ട് സംഘങ്ങളേയും പൊലീസ് ശിക്ഷിക്കുകയാണ് വേണ്ടത് അത് നടക്കുന്നില്ല. എന്നാല്‍ ഈ രണ്ട് സംഘങ്ങളേയും തൃണമൂല്‍ പാര്‍ട്ടിക്ക് ആവശ്യമുള്ളതിനാല്‍ ഒരു നടപടിയും എടുക്കപ്പെടുന്നില്ല. ഈ ശത്രുത പിന്നീട് ഓരോ ഏറ്റുമുട്ടലുണ്ടാകുമ്പോഴും പുറത്തുചാടും. ഇതുപോലെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനാകാത്ത ലോക്കല്‍ ഗുണ്ടാസംഘങ്ങളാണ് ഇപ്പോള്‍ തൃണമൂലിന്റെ ഏറ്റവും വലിയ തലവേദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: