കൊച്ചി: ജോയ്ആലൂക്കാസ് ഓഹരി വില്പനയിലൂടെ 2,300 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. ഇതിന്റെ ആദ്യഭാഗമായി സെബിക്കു അപേക്ഷ സമര്‍പ്പിച്ചു. പത്തു രൂപ മുഖവിലയുള്ള പുതിയ ഓഹരികളായിരിക്കും പബ്ലിക് ഇഷ്യു വഴി നല്‍കുക. ഇതിന്റെ 50 ശതമാനത്തില്‍ കവിയാത്ത വിധത്തില്‍ യോഗ്യരായ സ്ഥാപനങ്ങള്‍ക്കു നല്‍കും.
15 ശതമാനത്തില്‍ കുറയാതെ സ്ഥാപന ഇതര ബിഡര്‍മാര്‍ക്കും 35 ശതമാനത്തില്‍ കുറയാതെ ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്കും നല്‍കും. 2021 സെപ്റ്റംബര്‍ 30ലെ കണക്കു പ്രകാരം കമ്പനിയുടെ വരുമാനത്തിന്റെ 93.3 ശതമാനവും ദക്ഷിണ മേഖലയില്‍ നിന്നാണ്. 3.37 ശതമാനം പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും. കമ്പനി അടുത്ത രണ്ടു വര്‍ഷങ്ങളില്‍ തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ. കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി എട്ടു പുതിയ ഷോറൂമുകള്‍ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
പുതുതായി വിതരണം ചെയ്യുന്ന ഓഹരികളിലൂടെ സമാഹരിക്കുന്ന തുകയില്‍ 1,400 കോടി രൂപ കമ്പനിയുടെ കടങ്ങള്‍ തിരിച്ചടക്കുന്നതിനും മുന്‍കൂട്ടി തിരിച്ചടക്കുന്നതിനും വിനിയോഗിക്കും. 463.90 കോടി രൂപ പുതിയ എട്ടു ഷോറൂമുകള്‍ക്കു ധനസഹായം നല്‍കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.
ജുവല്ലറി രംഗത്ത് 33 വര്‍ഷത്തെ അനുഭവ സമ്പത്തുള്ള പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ആലൂകാസ് വര്‍ഗീസ് ജോയ് സ്ഥാപിച്ച സ്ഥാപനം കോട്ടയത്ത് ഷോറുമുമായി 2002ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ജോയ്ആലൂക്കാസ് 2021 സാമ്പത്തിക വര്‍ഷം 471.75 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. 8,066.29 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: