Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടി ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്‌കൂള്‍ പദവി; 21 പുതിയ സൈനികസ്‌കൂളില്‍ കേരളത്തില്‍ നിന്നും ഈ പദവി ലഭിച്ച ഏക സ്‌കൂള്‍

കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സൈനിക സ്‌കൂള്‍ പദവി നല്‍കി. കേരളത്തില്‍ ഈ പദവിക്ക് അര്‍ഹമായ ഏക സ്‌കൂളാണ് കേരളത്തിലെ എറണാകുളം കാലടിയിലെ ശ്രീശാരദാ വിദ്യാലയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 07:05 pm IST
in Kerala
കാലടിയിലെ ശ്രീശാരദാ വിദ്യാലയം(ഇടത്ത്) സ്‌കൂളിന്‍റെ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപ ചന്ദ്രന്‍

കാലടിയിലെ ശ്രീശാരദാ വിദ്യാലയം(ഇടത്ത്) സ്‌കൂളിന്‍റെ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപ ചന്ദ്രന്‍

തിരുവനന്തപുരം: കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സൈനിക സ്‌കൂള്‍ പദവി നല്‍കി. കേരളത്തില്‍ ഈ പദവിക്ക് അര്‍ഹമായ ഏക സ്‌കൂളാണ് കേരളത്തിലെ എറണാകുളം കാലടിയിലെ ശ്രീശാരദാ വിദ്യാലയം.

200ഓളം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ് കേന്ദ്രം ശ്രീശാരദ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ കേരളത്തില്‍ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിന് മാത്രമാണ് ഈ പദവി ഉണ്ടായിരുന്നത്. ആദി ശങ്കരന്റെ നാട്ടില്‍ മികച്ച വിദ്യാഭ്യാസസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശൃംഗേരി മഠത്തിന് കീഴിലുള്ള ആദിശങ്കര ട്രസ്റ്റ് 1992ലാണ് സ്‌കൂള്‍ സ്ഥാപിച്ചത്.  

എല്‍കെജി മുതല്‍ ഹയര്‍ സെക്കന്‍ററി വരെ ഇവിടെ 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കിവരുന്നു. നിലവിലുള്ള സൈനിക സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും സൈനിക സ്കൂളിന്റെ പ്രവര്‍ത്തനം. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും അവര്‍ക്ക് സായുധ സേനയില്‍ ചേരുന്നതുള്‍പ്പെടെ മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് 100 സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍. നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാന്‍ ഇന്നത്തെ യുവാക്കളെ ശുദ്ധീകരിക്കുന്നതിലൂടെ രാഷ്‌ട്രനിര്‍മ്മാണത്തിനായി സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സ്വകാര്യമേഖലയ്‌ക്ക് അവസരമൊരുക്കുന്നു.

രാജ്യത്തെ മികച്ച സൈനിക സ്‌കൂളാക്കി കാലടി ശ്രീശാരദാ വിദ്യാലയത്തെ മാറ്റുമെന്ന് ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അറിയിച്ചു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് സ്‌കൂളിന്റെ വിജയം തന്നെയെന്ന് സിഒഒ പ്രൊഫ.സി.പി. ജയശങ്കര്‍ പറഞ്ഞു. ഡോ. ദീപ ചന്ദ്രനാണ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. ഇവര്‍ക്ക് മികച്ച അധ്യാപികയ്‌ക്കുള്ള രാഷ്‌ട്രപതി പുരസ്‌കാരവും മാനവശേഷി മന്ത്രാലയത്തിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സൈനിക സ്കൂള്‍ പദവി ലഭിച്ചതോടെ ദേശീയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ നേരത്തെയെത്തുകയും പതിവ് സ്കൂള്‍ സമയത്തിന് ശേഷം ഒരു മണിക്കൂര്‍ നേരം അധികവും ചെലവിടേണ്ടതായി വരുമെന്ന് ഡോ. ദീപ ചന്ദ്രന്‍ പറയുന്നു.  

പങ്കാളിത്ത രീതിയില്‍ രാജ്യത്തുടനീളം നൂറ് പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 21 സ്‌കൂളുകള്‍ക്കാണ് സൈനിക സ്കൂള്‍ പദവി നല്‍കിയത്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും ആറെണ്ണം സ്വകാര്യ സ്‌കൂളുകളും 12 എണ്ണം  എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയ്‌ക്ക് കീഴിലുള്ളതുമാണ്. പ്രവേശനപ്രക്രിയയിലും വിപുലമായ മാറ്റമാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  

മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ശ്രീശാരദാ വിദ്യാലയത്തിന് ഇത് അപൂര്‍വ്വ നേട്ടത്തിന്റെ നിമിഷമാണ്. ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഈ സ്കൂളിലും ഓള്‍ ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷയിലൂടെ 40 ശതമാനം സീറ്റിലേക്ക്പ്രവേശനം നേടാം. ബാക്കി 60 ശതമാനം സീറ്റുകളിലേക്ക് അതത് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പരിഗണിക്കും. ഇവര്‍ക്ക് പ്രത്യേകപരീക്ഷ നടത്തി പ്രവേശനം നല്‍കും. 2022-ലെ അഖിലേന്ത്യാ സൈനികസ്‌കൂള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍  https:/sainikschool.ncog.gov.in എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തശേഷം ഇ-കൗണ്‍സലിങ്ങിന് മുന്‍ഗണനാക്രമത്തില്‍ സ്‌കൂളുകള്‍ തെരഞ്ഞെടുക്കണം.

പുതിയ സൈനിക സ്‌കൂളുകള്‍, അതത് വിദ്യാഭ്യാസ ബോര്‍ഡുകളുമായുള്ള അഫിലിയേഷന്‍ കൂടാതെ, സൈനിക സ്‌കൂള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുകയും സൊസൈറ്റി നിര്‍ദേശിക്കുന്ന പങ്കാളിത്ത മോഡില്‍ പുതിയ സൈനിക സ്‌കൂളുകള്‍ക്കായുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യും. നിലവിലെ അഫിലിയേറ്റഡ് ബോര്‍ഡ് പാഠ്യപദ്ധതിക്ക് പുറമേ, സൈനിക് സ്‌കൂള്‍ പാറ്റേണിലെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് പ്ലസ് പാഠ്യപദ്ധതിയുടെ വിദ്യാഭ്യാസവും നല്‍കും. ഈ സ്‌കൂളുകളുടെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ച വിശദാംശങ്ങള്‍  https:/sainikschool.ncog.gov.in   എന്നതില്‍ ലഭ്യമാണ്.

പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാന്‍, താത്പര്യമുള്ള സ്‌കൂളുകള്‍/എന്‍ജിഒകള്‍ എന്നിവര്‍ക്ക് 2022 ഏപ്രില്‍ ആദ്യവാരം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. നേരത്തേ രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ വീണ്ടും രജിസ്ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

Tags: പ്രിന്‍സിപ്പല്‍ ഡോ. ദീപ ചന്ദ്രന്‍Kaladyകാലടി ശ്രീശാരദ വിദ്യാലയംശ്രീശാരദ വിദ്യാലയസൈനികസ്‌കൂള്‍ആദിശങ്കര ട്രസ്റ്റ്ശൃംഗേരി മഠംഡോ. ദീപ ചന്ദ്രന്‍ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. – നെറ്റ് പരീക്ഷയെഴുതാന്‍ സൗജന്യ പരിശീലനം

Kerala

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

കാലടി വാര്‍ഡിലെ ജനസദസ് സതീഷ് ഗോപി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
Thiruvananthapuram

കാലടിയിലെ വെള്ളക്കെട്ടിന് പരിഹാരമില്ലേ

Local News

കാലടിയിൽ പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.