കാബൂള്‍: പുരുഷന്മാര് കൂടെയില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് താലിബാന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടികള്‍ക്കായി ഹൈസ്കൂളുകള്‍ തുറക്കാനുള്ള തങ്ങളുടെ മുന്‍ തീരുമാനത്തില്‍ നിന്ന് താലിബാന് പിന്നോട്ട് പോയതിന് പിന്നാലെയാണ് ഈ നീക്കം, പുതിയ തീരുമാനത്തില്‍ മനുഷ്യാവകാശ സംഘടകള്‍ പ്രതിഷേധം രേഖപ്പെടുത്തി. വിവിധ ലോകരാജ്യങ്ങളും താലിബാന്റെ നീക്കത്തെ വിമര്‍ശിച്ചു. ആഭ്യന്തര- അന്താരാഷ്ട്ര വിമാനങ്ങളില്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന് കൂടെ ഉണ്ടായിരിക്കണമെന്നാണ് താലിബാന് സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന് സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
പുരുഷന്മാരുടെ ‘തുണയില്ലാതെ’ വിമാനത്താവളത്തിലെത്തുന്ന, എന്നാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്ര ചെയ്യാമെന്നും ഇതില്‍ പറയുന്നുണ്ട്.നേരത്തെ, അഫ്ഗാനില്‍ നിന്നും വിദേശത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം പുരുഷനായ ഒരു കുടുംബാംഗം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് താലിബാന് സര്‍ക്കാര്‍ വക്താവ് പറഞ്ഞിരുന്നു.
ചില സ്ത്രീകള്‍ പുരുഷന്മാര് കൂടെ ഇല്ലാതെ യാത്ര ചെയ്യുന്നു. ഇവരെ കാബൂള്‍ വിമാന താവളത്തില്‍ നിന്ന് തന്നെ തിരിച്ചയച്ചു.വിമാനത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു. യു എസ് പാസ്പ്പോര്‍ട്ടുള്ള മറ്റൊരു അഫ്ഗാന് യുവതിയെയും വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും താലിബാന് സര്‍ക്കാര്‍ വിലക്കിയതായി റിപ്പോര്‍ട്ടുണ്ട്.
താലിബാന് അധിരാകത്തില് എത്തിയതിന് ശേഷം നിരവധി വിലക്കുകള്‍ സ്ത്രീകള്‍ക്ക് നേരെ കൊണ്ടു വന്നിരുന്നു. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതില്‍ നിന്നും വിലക്കി. സിറ്റിക്കുള്ളില്‍ സ്ത്രീകള്‍ കാറില്‍ യാത്ര ചെയ്യുമ്പോഴും പുരുഷന് കൂടെ ഉണ്ടാകണമെന്നും നിയമം കൊണ്ടുവന്നു. നിരവധി സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ മാറ്റുകയും ചെയ്യ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: