തിരുവനന്തരപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ജീവനക്കാരെല്ലാവരും ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണിമുടക്ക് വിലക്ക് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇന്ന് തന്നെ പുറത്തിറക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനാകില്ലെന്നും ഇത് സര്‍വീസ് ചട്ട നിയമവിരുദ്ധമാണെന്നും ഹൈക്കോടതി അറിയിച്ചു. തിരുവന്തപുരം സ്വദേശിയായ അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കണം. ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: